പ്രായമില്ലാത്ത പ്രണയം; ഈ പ്രണയത്തിന് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ എന്ന് നെറ്റിസണ്‍സ്

Published : Jul 26, 2023, 01:56 PM IST
പ്രായമില്ലാത്ത പ്രണയം; ഈ പ്രണയത്തിന് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ എന്ന് നെറ്റിസണ്‍സ്

Synopsis

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഹൃദയസ്പർശിയായ ഈ രംഗങ്ങൾ ഒരിക്കലും മായാതിരിക്കട്ടെ എന്നായിരുന്നു സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ കൂടുതലാളുകളും അഭിപ്രായപ്പെട്ടത്. 


സാമൂഹിക മാധ്യമങ്ങള്‍ ഓരോ നിമിഷവും നമുക്ക് മുൻപിൽ എത്തിക്കുന്നത് നൂറുകണക്കിന് വാർത്തകളാണ്. ഇതിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ ഉൾപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കേണ്ട പല വീഡിയോകളും നമ്മുടെ ഹൃദയങ്ങളെ ആഴത്തിൽ തൊടാറുണ്ട്. എത്ര മനോഹരമായ നിമിഷങ്ങൾ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിൽ മനോഹരമായ ഒരു നിമിഷത്തിന്‍റെ വീഡിയോ ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. യഥാർത്ഥ പ്രണയത്തിന് പ്രായവും സ്ഥലവും സമയവും ഒന്നും ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. അല്പം പ്രായം ചെന്ന ദമ്പതിമാരുടെ ട്രെയിൻ യാത്രക്കിടയിലെ സുന്ദരമായ നിമിഷങ്ങളാണ് ഈ വീഡിയോയിൽ. അവരോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരൻ അവരറിയാതെ പകർത്തിയതാണ് ഈ വീഡിയോ. 

ഉഷ്ണതരംഗം കടുത്തു; ജാക്കറ്റില്‍ ഫാന്‍ സജ്ജീകരിച്ച ജപ്പാനീസ് വീഡിയോ വൈറല്‍ !

നൃത്തം ചെയ്താൽ ഐസ്ക്രീം ഫ്രീ; ഐസ്ക്രീം പ്രേമികൾക്ക് വ്യത്യസ്ത വിരുന്നൊരുക്കി ബംഗളൂരുവിലെ ഐസ്ക്രീം പാർലർ !

പ്രണയിക്കുന്നത് സുന്ദരമാണ്, എന്നാൽ പ്രണയിച്ചു കൊണ്ടേയിരിക്കുന്നത് അതിലേറെ സുഖകരമാണ് എന്ന് കുറിച്ച് കൊണ്ടായിരുന്നു ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വിശ്രമ ജീവിതത്തിലേക്ക് കടന്ന ദമ്പതികൾ എന്ന് തോന്നിപ്പിക്കുന്ന ഒരു ഭാര്യയും ഭർത്താവുമാണ് വീഡിയോയിൽ. ഇരുവരും മറ്റാരെയും ശ്രദ്ധിക്കാതെ  വർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നു. ഇടയ്ക്ക് ഒരു ബിസ്ക്കറ്റ് പാക്കറ്റ് തുറന്ന് പരസ്പരം പങ്കുവെച്ച് കഴിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കുടുംബമായി യാത്ര ചെയ്യുമ്പോൾ പോലും മൊബൈൽ ഫോണുകളിലേക്ക് കണ്ണു നട്ടിരിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഈ ദമ്പതികൾ ആകട്ടെ പരസ്പരം പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും ഏറെ സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഹൃദയസ്പർശിയായ ഈ രംഗങ്ങൾ ഒരിക്കലും മായാതിരിക്കട്ടെ എന്നായിരുന്നു സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ കൂടുതലാളുകളും അഭിപ്രായപ്പെട്ടത്. ഈ പ്രണയം എന്നൊന്നും നിലനിൽക്കട്ടെ എന്ന് നെറ്റിസൺസ് കുറച്ചു. പോസ്റ്റ് ചെയ്ത വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായ ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു