നവരാത്രി ആഘോഷം തന്നെ; എയർപോർട്ടിൽ ​ഗർബ നൃത്തം ചെയ്ത് ജീവനക്കാരും യാത്രക്കാരും

Published : Oct 04, 2022, 12:59 PM ISTUpdated : Oct 04, 2022, 01:03 PM IST
നവരാത്രി ആഘോഷം തന്നെ; എയർപോർട്ടിൽ ​ഗർബ നൃത്തം ചെയ്ത് ജീവനക്കാരും യാത്രക്കാരും

Synopsis

വീഡിയോ നിരവധിപ്പേർ കണ്ടു. നവരാത്രി ആഘോഷത്തിന്റെ ആവേശത്തിൽ നിൽക്കുന്ന ആളുകളെ വീഡിയോയും ആവേശത്തിലാക്കി.

ഇന്ത്യയിലാകെ ആളുകൾ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷത്തിന്റെ സന്തോഷത്തിലാണ്. ആളുകളെല്ലാം തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുകയും നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. സം​ഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒക്കെ ഉത്സവമായാണ് നവരാത്രിയെ കാണുന്നത്. 

നവരാത്രിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ബം​ഗളൂരു എയർപോർട്ടിൽ ആളുകൾ ​ഗർബ നൃത്തം ചെയ്യുന്നതിന്റേത് ആണ് ചിത്രം. ദിവ്യ പുത്രേവു എന്ന സ്ത്രീയാണ് നൃത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്. 

അടിക്കുറിപ്പിൽ പറയുന്നത് എയർപോർട്ടിലെ ജീവനക്കാർ ഈ നൃത്തം സംഘടിപ്പിച്ചു. എന്നാൽ മടിച്ച് നിൽക്കാതെ തന്നെ യാത്രക്കാരും അതിന് ഒപ്പം ചേരുകയാണ്. എല്ലാവരും വളരെ സന്തോഷത്തിലും ആവേശത്തിലുമാണ് നൃത്തത്തിൽ പങ്കെടുക്കുന്നത് എന്നാണ്. 

ബം​ഗളൂരു എയർപോർട്ടിലെ ജീവനക്കാർ സംഘടിപ്പിച്ച ​ഗർബ നൃത്തം. എന്നാൽ മടിച്ച് നിൽക്കാതെ യാത്രക്കാരും അതിൽ പങ്കെടുത്തു എന്ന് ദിവ്യ അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നു. ചിത്രത്തില്‍ യാത്രക്കാർ വളരെ മനോഹരമായി തന്നെ ജീവനക്കാർക്കൊപ്പം ​ഗർബ നൃത്തത്തിൽ പങ്കെടുക്കുന്നത് കാണാം. 

വീഡിയോ നിരവധിപ്പേർ കണ്ടു. നവരാത്രി ആഘോഷത്തിന്റെ ആവേശത്തിൽ നിൽക്കുന്ന ആളുകളെ ചിത്രങ്ങളും വീഡിയോയും ആവേശത്തിലാക്കി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളിട്ടതും വീഡിയോ ഷെയർ ചെയ്തതും. നിരവധി സംസ്കാരം ചേർന്നതാണ് ബം​ഗളൂരു എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്. ഇവിടെ എന്തും സംഭവിക്കും, അതുകൊണ്ടാണ് ഞങ്ങൾക്ക് ബം​ഗളൂരു ഇഷ്ടം എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. 

സാധാരണ സംഘം ചേർന്നാണ് ആളുകൾ ​ഗർബ നൃത്തം ചെയ്യുന്നത്. നമ്മുടെ തിരുവാതിരകളിയോട് സാദൃശ്യമുള്ള ഒന്നാണ് ​ഗർബ. നവരാത്രി ആഘോഷങ്ങളിൽ വളരെ പ്രധാന്യം ഉള്ള ഒന്നാണ് ഇത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി