നേരെ നിന്നശേഷം മരത്തിലേക്ക് കയറിപ്പോകുന്ന പാമ്പ്, വൈറലായി വീഡിയോ

Published : Oct 02, 2022, 11:59 AM IST
നേരെ നിന്നശേഷം മരത്തിലേക്ക് കയറിപ്പോകുന്ന പാമ്പ്, വൈറലായി വീഡിയോ

Synopsis

നിരവധി പാമ്പുകൾ ഇങ്ങനെ നിൽക്കാനുള്ള കഴിവിന് പേര് കേട്ടതാണ്. അതിൽ മിക്കവാറും എണ്ണത്തിന് ശരീരത്തിന്റെ പകുതി വരെ ഇതുപോലെ ഉയർത്താനുള്ള കഴിവുണ്ട്. 

പാമ്പുകൾ നമുക്ക് ഏറ്റവും പേടിയുള്ള ജീവികളിൽ ഒന്നായിരിക്കും.  പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ വൈറലാവുകയാണ് ഈ വീഡിയോയും. അതിൽ ഒരു പാമ്പ് നേരെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. 

വീഡിയോയിൽ പാമ്പ് ഒരു വീ‍ടിന്റെ മേൽക്കൂരയിലാണ് ഉള്ളത്. ശേഷം പാമ്പ് പതിയെ തന്റെ ശരീരം നേരെ ഉയർത്തുകയാണ്. പിന്നീട്, മരത്തിന്റെ മുകളിൽ മുട്ടിയ ശേഷം പാമ്പ് പയ്യെ മരത്തിലേക്ക് കയറിപ്പോവുകയാണ്. സ്നേക്ക് ഓഫ് ഇന്ത്യ ആണ് ഇൻസ്റ്റ​ഗ്രാമിൽ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 

ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിലെ ഇതുവരെ കാണാത്ത കാഴ്ച കണ്ട് ആളുകൾ ആകെ അമ്പരന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ദൈവമേ, ഞാനെന്റെ വീടിന്റെ മുകളിൽ ഇങ്ങനെ ഒരു അത്ഭുതം സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് വരാം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

നിരവധി പാമ്പുകൾ ഇങ്ങനെ നിൽക്കാനുള്ള കഴിവിന് പേര് കേട്ടതാണ്. അതിൽ മിക്കവാറും എണ്ണത്തിന് ശരീരത്തിന്റെ പകുതി വരെ ഇതുപോലെ ഉയർത്താനുള്ള കഴിവുണ്ട്. 

ഏതായാലും പാമ്പുകളെ ചൊല്ലി ഒരുപാട് വാർത്തകൾ ഇന്ന് വരുന്നുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ഒരു വിദ്യാർത്ഥിയുടെ ബാ​ഗിൽ ഒരു അധ്യാപകൻ മൂർഖൻ പാമ്പിനെ കണ്ടെത്തുന്ന വീഡിയോ വൈറലായിരുന്നു. ഷാജാപൂരിലെ ബഡോനി സ്കൂളിലാണ് അധ്യാപകൻ വിദ്യാർത്ഥിയുടെ ബാ​ഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 

കരൺ വസിഷ്ട എന്ന ട്വിറ്റർ യൂസറായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോയിൽ അധ്യാപകൻ കുട്ടിയുടെ ബാ​ഗിൽ നിന്നും പുസ്തകങ്ങളും മറ്റും കുടഞ്ഞിടുന്നതും ഏറ്റവും ഒടുവിൽ അതിൽ നിന്നും ഒരു പാമ്പ് പുറത്തേക്ക് വീഴുന്നതും കാണാമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്