ഉടമയുടെ നേതൃത്വത്തിൽ ജ്വല്ലറിയിൽ മോഷണശ്രമ നാടകം, തിരിഞ്ഞുപോലും നോക്കാതെ കാവൽനായ, വീഡിയോ വൈറൽ

Published : Oct 04, 2022, 10:48 AM IST
ഉടമയുടെ നേതൃത്വത്തിൽ ജ്വല്ലറിയിൽ മോഷണശ്രമ നാടകം, തിരിഞ്ഞുപോലും നോക്കാതെ കാവൽനായ, വീഡിയോ വൈറൽ

Synopsis

ഇത് വളരെ മോശമായിപ്പോയി. ആരെങ്കിലും ജ്വല്ലറി മോഷ്ടിക്കാൻ വന്നാൽ, എന്നെ അക്രമിക്കാൻ വന്നാൽ നീ ഇങ്ങനെ ആണോ പെരുമാറുന്നത് എന്നാണത്രെ പിന്നാലെ ഉടമ ലക്കിയോട് ചോദിച്ചത്. 

ആളുകൾ നായകളെ വളർത്തുന്നത് തന്നെ മിക്കവാറും ആപത്തിൽ അത് നമ്മെ സഹായിക്കും എന്ന പ്രതീക്ഷ വച്ചു പുലർത്തിക്കൊണ്ടാണ്. എന്നാൽ, ഇവിടെ ഒരു നായയെ കൊണ്ട് ഒരുപകാരവും ഇല്ലല്ലോ എന്ന് ആകെ സങ്കടപ്പെട്ടിരിക്കയാണ് ഒരു ഉടമ. ലോകത്തിലെ ഏറ്റവും മടിയനായ, ഒരുപകാരവും ഇല്ലാത്ത നായ എന്ന് വരെ അവനെ ആളുകൾ വിളിക്കുന്നു. 

വോരാവുട്ട് ലോംവാനവോംഗ് ഒരു ജ്വല്ലറി ഉടമയാണ്. അദ്ദേഹത്തിന് ഒരു നായയുണ്ട്. പേര് ലക്കി. തന്റെ ജ്വല്ലറിയിൽ എപ്പോഴെങ്കിലും കള്ളന്മാർ വന്ന് മോഷണശ്രമം നടത്തിയാൽ ലക്കി എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ വോരാവുട്ടിന് ഒരു കൗതുകം തോന്നി. അങ്ങനെ ഒരു മോഷണശ്രമ നാടകം തന്നെ വോരാവുട്ടിന്റെ നേതൃത്വത്തിൽ ജ്വല്ലറിയിൽ അരങ്ങേറി. 

എന്നാൽ, അയാളുടെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് മറ്റൊരു തരത്തിലാണ് ലക്കി പ്രവർത്തിച്ചത്. അവിടെ എന്ത് വേണമെങ്കിലും നടന്നോട്ടെ തനിക്കിതിലൊന്നും ഒരു കാര്യവും ഇല്ല എന്ന മട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു ലക്കി. ഉടമയ്ക്ക് എന്ത് സംഭവിക്കും എന്നതൊന്നും ലക്കിക്ക് ഒരു വിഷയമേ അല്ലായിരുന്നു. എന്തിന്, ഇരിക്കുന്നിടത്ത് നിന്നും ഒന്ന് തലയുയർത്തി എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ പോലും ലക്കി തയ്യാറായില്ല. 

ഇത് വളരെ മോശമായിപ്പോയി. ആരെങ്കിലും ജ്വല്ലറി മോഷ്ടിക്കാൻ വന്നാൽ, എന്നെ അക്രമിക്കാൻ വന്നാൽ നീ ഇങ്ങനെ ആണോ പെരുമാറുന്നത് എന്നാണത്രെ പിന്നാലെ ഉടമ ലക്കിയോട് ചോദിച്ചത്. 

കഴിഞ്ഞ വർഷം അവസാനമാണ് ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്. എന്നാൽ, ഇപ്പോഴത് വീണ്ടും വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നായയ്ക്ക് അത് ഉടമ തന്നെ പറ്റിക്കുകയാണ് എന്ന് അറിയാമായിരിക്കും എന്ന് പലരും തമാശയായി കമന്റ് നൽകി. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്