ചെറിയ നേട്ടങ്ങൾ പോലും വലിയ ആഘോഷങ്ങൾ; ഇന്ത്യക്കാരുടെ ശീലം അമ്പരപ്പിച്ചെന്ന് യൂറോപ്യൻ യുവതി

Published : Jul 01, 2026, 08:31 PM IST
 viral video

Synopsis

ഇന്ത്യക്കാരുടെ ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കുന്ന രീതി കണ്ട് അമ്പരന്ന് ഇന്ത്യയിൽ താമസിക്കുന്ന ഗാബി എന്ന യൂറോപ്യൻ യുവതി. പുതിയ ഫോണോ കാറോ വാങ്ങുമ്പോൾ പോലും ആളുകൾ പരസ്പരം അഭിനന്ദിക്കുന്നത് യൂറോപ്പിൽ കാണാത്ത മനോഹരമായ കാഴ്ചയാണെന്നും ഗാബി. 

ഇന്ത്യക്കാരുടെ സംസ്കാരം ലോകത്തിലെ പല സംസ്കാരങ്ങളിൽ നിന്നും വിഭിന്നമാണ്. അത് പലപ്പോഴും മറ്റ് നാട്ടുകാരെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചെറിയചെറിയ വ്യക്തിപരമായ നേട്ടങ്ങൾ പോലും ഇന്ത്യക്കാർ വലിയ രീതിയിൽ ആഘോഷിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നാണ് ഈ യൂറോപ്യൻ യുവതി പറയുന്നത്. ഇന്ത്യയിൽ താമസിക്കുന്ന ഗാബി എന്ന യൂറോപ്യൻ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ അനുഭവം പങ്കുവച്ചത്. ഒരു പുതിയ ഫോൺ, സ്കൂട്ടി അല്ലെങ്കിൽ കാർ വാങ്ങുമ്പോൾ പോലും ആളുകൾ പരസ്പരം അഭിനന്ദിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നാണ് ഗാബി പറയുന്നത്.

'ഗുഡ് മോർണിംഗ് ഗയ്സ്, ഞാൻ ഒരു യൂറോപ്യൻ യുവതിയാണ്, ഇപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത്. ഇവിടെ ആളുകൾ പുതിയ ഫോൺ, സ്കൂട്ടി, അല്ലെങ്കിൽ കാർ വാങ്ങുമ്പോൾ പരസ്പരം അഭിനന്ദിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇത് ശരിക്കും വളരെ മനോഹരമായ കാര്യമാണ്. യൂറോപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. എനിക്കിത് വളരെ ഇഷ്ടപ്പെട്ടു. തികച്ചും പോസിറ്റീവും ദയ നിറഞ്ഞതുമായ കാര്യമാണിത്. ഇന്ത്യയിൽ മറ്റെന്തെല്ലാം കാര്യങ്ങൾക്കാണ് ആളുകൾ അഭിനന്ദിക്കാറുള്ളതെന്ന് കമന്റിൽ പറയൂ. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള മറ്റ് വ്യത്യാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പങ്കുവെക്കാം' എന്നാണ് ഗാബി വീഡിയോയിൽ പറഞ്ഞത്. 'ഇന്ത്യയിലെ ആളുകൾ ഇത്തരം നിമിഷങ്ങൾ ആഘോഷിക്കുന്ന രീതി എനിക്കിഷ്ടമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

 

 

വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. എല്ലാം ആഘോഷിക്കുക എന്നത് ഇന്ത്യയിലെ സംസ്കാരമാണ് എന്നാണ് പലരും കമന്റുകളിൽ പറഞ്ഞത്. 'ഒരു സാധാരണ ജീവിതം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. 'സൗത്ത് ഇന്ത്യയിൽ‌ നിങ്ങൾ പുതിയതായി എന്തെങ്കിലും വാങ്ങിയെന്ന് ആരോടും പറയരുത്, കാരണം അവർ ആദ്യം ചോദിക്കുക പാർട്ടി ആയിരിക്കും' എന്നാണ് മറ്റൊരാൾ കുറിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

പ്രായം 9 മാസം മാത്രം! മലമുകളിലെ കൽപ്പടികൾ മുട്ടിലിഴഞ്ഞ് കയറുന്ന കുഞ്ഞ്; വീഡിയോ വൈറൽ, പിന്നാലെ അച്ഛനമ്മമാർക്കെതിരെ സോഷ്യൽ മീഡിയ
ഓസ്‌ട്രേലിയയും ഇന്ത്യയും പൊതു അവധികൾ താരമത്യം ചെയ്ത് യുവാവ്; വിമർശനവുമായി നെറ്റിസെൺസ്, വീഡിയോ