ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ്; കണ്ണും മനസും നിറഞ്ഞ് ദമ്പതികള്‍, അപരിചിതനായ യുവാവേ നന്ദി

Published : Mar 01, 2025, 09:54 AM IST
ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ്; കണ്ണും മനസും നിറഞ്ഞ് ദമ്പതികള്‍, അപരിചിതനായ യുവാവേ നന്ദി

Synopsis

ചിത്രങ്ങൾ പകർത്തിയ ശേഷം പ്രിന്റെടുത്ത് ദമ്പതികൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. അവർക്ക് സങ്കടം വന്നുവെന്നും സന്തോഷത്താൽ മനസ് നിറഞ്ഞുവെന്നും ആ വീഡിയോ കാണുമ്പോൾ മനസിലാവും. 

എങ്ങോട്ട് തിരിഞ്ഞാലും ഇന്ന് നെ​ഗറ്റീവ് വാർത്തകൾ മാത്രമാണ്. മനസ് മടുപ്പിക്കുന്ന, മരവിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും കാഴ്ചകളും. അതിനിടയിൽ നമ്മുടെ മനസിന് ആശ്വാസമേകുന്ന, സ്നേഹത്തിലും കരുണയിലുമെല്ലാം പ്രതീക്ഷയുണ്ടാക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിൽ എത്താറുണ്ട്. അത്തരത്തിലുള്ള അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

അപരിചിതരായ മനുഷ്യരുടെ ചിത്രങ്ങളെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന അനേകം ഫോട്ടോ​ഗ്രാഫർമാർ ഇന്നുണ്ട്. അതുപോലെ, ഒരു ​ഗ്രാമത്തിൽ നിന്നുള്ള ഈ ദമ്പതികളുടെ ചിത്രം ഒരു ഫോട്ടോ​ഗ്രാഫർ പകർത്തി. എന്നാൽ, ആ അതിമനോഹരമായ ചിത്രത്തിന് വേറൊരു കഥ കൂടിയുണ്ട്. പ്രായമായ ഈ ദമ്പതികൾ അവരുടെ ഇത്രയും കാലത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരു ചിത്രം പോലും ഒരുമിച്ച് എടുത്തിട്ടില്ലത്രെ. 

ആകാശ് ഉപാധ്യായയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ആകാശ് ദമ്പതികൾ വഴിയിലൂടെ പോകുമ്പോൾ അവരോട് ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് കാണാം. ആ സമയത്ത് തങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ‌ മോശമാണ് എന്നൊക്കെ പറഞ്ഞ് അവർ മടിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍, ഫോട്ടോഗ്രാഫര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. പിന്നീട്, അവരെ വ്യത്യസ്തമായ പോസുകളിൽ നിർത്തുന്നതും വീഡിയോയിൽ കാണാം. ഭാര്യയുടെ തോളിൽ കൈവച്ച് നിൽക്കാനൊക്കെ ഫോട്ടോ​ഗ്രാഫർ നിർദ്ദേശിക്കുന്നതും വീഡിയോയിൽ കാണാം. 

പിന്നീട്, ചിത്രങ്ങൾ പകർത്തിയ ശേഷം പ്രിന്റെടുത്ത് ദമ്പതികൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. അവർക്ക് സങ്കടം വന്നുവെന്നും സന്തോഷത്താൽ മനസ് നിറഞ്ഞുവെന്നും ആ വീഡിയോ കാണുമ്പോൾ മനസിലാവും. 

നാളെ ഞങ്ങളിവിടെ ഇല്ലാതെയാവുമ്പോൾ നമ്മുടെ മക്കൾ ഈ ചിത്രം നോക്കി ഇതാണ് ഞങ്ങളുടെ മാതാപിതാക്കൾ എന്ന് പറയുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഈ അതിമനോഹരമായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. 

'സ്വീഡനിൽ ജീവിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇന്ത്യയാണ് കൂടുതൽ സൗകര്യപ്രദം'; വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു