നദിയുടെ കുത്തൊഴുക്കിൽപ്പെട്ട് ആനക്കുട്ടി, വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ; പശ്ചിമ ബംഗാളിൽ നിന്നുള്ള വീഡിയോ വൈറൽ

Published : Sep 23, 2026, 06:21 PM IST
Elephant calf Rescue

Synopsis

പശ്ചിമ ബംഗാളിലെ ടീസ്ത നദിയിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികൾ അതിസാഹസികമായി രക്ഷപ്പെടുത്തി. മൂന്ന് കിലോമീറ്ററോളം ഒഴുകിയ ആനക്കുട്ടിയെ വള്ളത്തിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ കുട്ടിയാനയെ അമ്മയാനയുടെ അരികിൽ സുരക്ഷിതമായി എത്തിച്ചു.

ശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലൂടെ കുത്തിയൊഴുകുന്ന ടീസ്ത നദിയിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് മരണത്തോട് മല്ലിട്ട ആനക്കുട്ടിയെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റി മത്സ്യത്തൊഴിലാളികൾ. ഗജോൽഡോഗ മേഖലയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടയിലാണ് അമ്മയാനയിൽ നിന്നും കൂട്ടം തെറ്റി ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടി നദിയുടെ കുത്തൊഴുക്കിൽ അകപ്പെട്ടത്. നദിയിലൂടെ ആനക്കുട്ടി ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ദുരം ഒഴുകിയ ശേഷമാണ് മത്സ്യത്തൊഴിലാളികൾക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നദിയുടെ കുത്തൊഴുക്കിപ്പെട്ട് ആനക്കൂട്ടി

ആനക്കുട്ടി നദിയിലൂടെ ഒഴുകിപ്പോകുന്നത് നദീതീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ കണ്ണിൽപ്പെട്ടു. പിന്നാലെ തങ്ങളുടെ ജീവൻ പോലും പണയം വച്ച് അവർ തങ്ങളുടെ ചെറുവള്ളം ശക്തമായ കുത്തോഴുക്കിലേക്ക് ഇറക്കി. ഏറെ നേരെ തുഴഞ്ഞ് അവർ നദിയുടെ മധ്യത്തിലൂടെ ഒഴുകിപോകുന്ന ആനക്കുട്ടിക്ക് അടുത്തെത്തുകയും അതിസാഹസീകമായി അവനെ തങ്ങളുടെ ചെറുവള്ളത്തിലേക്ക് പിടിച്ച് കയറ്റുകയുമായിരുന്നു. ഇതിനിടെ ഏതാണ്ട് മൂന്ന് കിലോമീറ്ററോളം ദൂരം നദിയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വള്ളം തുഴയേണ്ടിവന്നു. അത്രയേറെ ദൂരം നദിയിലൂടെ ഒഴുകിയ ആനക്കുട്ടി അതിനകം അവശനായിക്കഴിഞ്ഞിരുന്നു. ഒടുവിൽ വള്ളത്തിൽ കയറ്റിയ ആനക്കുട്ടിയെ കരക്കെത്തിച്ചു.

കുഞ്ഞിനെയും കൊണ്ട് കാടുകയറി അമ്മയാന

തുടർന്ന് മത്സത്തൊഴിലാളികൾ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. പിന്നാലെ കത്താംബാരി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ സമാനതകളില്ലാത്ത പരിശ്രമത്തിനൊടുവിൽ അമ്മയാനയെ കണ്ടെത്തി. ഏതാണ്ട്. രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമങ്ങൾക്ക് ശേഷം ആനക്കുട്ടിയെ സുരക്ഷിതമായി അമ്മയുടെ അരികിലെത്തിച്ചു. കുഞ്ഞിനെ വാരിപ്പുണർന്ന് മുലയൂട്ടിയ ശേഷം അമ്മയാനയും കുട്ടിയും സുരക്ഷിതമായി കാടുകയറി. മനുഷ്യത്വത്തിന്‍റെയും പ്രകൃതിയോടുള്ള സ്നേഹത്തിന്‍റെയും വലിയ ഉദാഹരണമായി ഈ സംഭവം. മത്സ്യത്തൊഴിലാളികൾ തന്നെ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

PREV
Read more Articles on
click me!

Recommended Stories

വഴിമുടക്കി കടുവയുടെ ഉച്ചമയക്കം; 'റോഡ് ബ്ലോക്ക്' വീഡിയോ വൈറൽ
മാസം 75,000 രൂപ വരുമാനം, ഓട്ടോ ഡ്രൈവർ മകളുടെ സ്കൂൾ ഫീസായി നൽകുന്നത് 1.4 ലക്ഷം!