ആലപ്പുഴയ്ക്ക് പത്തിൽ 9 മാർക്ക്, കൊച്ചിക്ക് 8; ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വിദേശി യുവാവിന്റെ റാങ്കിങ് ഇങ്ങനെ

Published : Dec 31, 2025, 04:29 PM IST
viral video

Synopsis

റോറി പോർട്ടർ എന്ന വിദേശ സഞ്ചാരി താൻ സന്ദർശിച്ച ദക്ഷിണേന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാർക്ക് നൽകി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആലപ്പുഴ, കൊച്ചി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾക്ക് മികച്ച മാർക്കാണ് യുവാവ് നൽകിയിരിക്കുന്നത്. 

നിരവധിപ്പേരാണ് ഇപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യ സന്ദർശിക്കാനായി എത്താറുള്ളത്. സോഷ്യൽ മീഡിയയിലൂടെ അതിന്റെ വിശേഷങ്ങളും പലരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദക്ഷിണേന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വിദേശിയായ ഒരു സഞ്ചാരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. 'റോറി പോർട്ടർ' എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വർഷം താൻ സന്ദർശിച്ച സ്ഥലങ്ങൾക്ക് മാർക്ക് നൽകിക്കൊണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ പ്രകാരം കേരളം റോറി പോർട്ടറിന് ഏറെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട് എന്ന് കാണാം.

 

 

​ഗോവയെ കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഗോവയ്ക്ക് പത്തിൽ 9 മാർക്കാണ് യുവാവ് നൽകിയത്. സാങ്കേതികമായി ഗോവ ദക്ഷിണേന്ത്യയുടെ ഭാഗമല്ലെന്ന് അറിയാമെങ്കിലും, അവിടുത്തെ അനുഭവം അത്രയേറെ ഇഷ്ടപ്പെട്ടതിനാലാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും വീഡിയോയിൽ പറയുന്നു. ഗോവയിലെ മനോഹരമായ ബീച്ച്, ശാന്തമായ അന്തരീക്ഷം, കടൽത്തീരത്തെ പശുക്കളും നായ്ക്കളും ഉൾപ്പെടെയുള്ള കാഴ്ചകൾ, ആളുകളുടെ സൗഹൃദ മനോഭാവം എല്ലാം തന്നെ ആകർഷിച്ചതായി യുവാവ് സമ്മതിക്കുന്നു. റോഡുകളിൽ തിരക്ക് കുറവായതിനാൽ കാറോ ബൈക്കോ വാടകയ്ക്കെടുത്ത് യാത്ര ചെയ്യാൻ വളരെ എളുപ്പമാണെന്നും വീഡിയോയിൽ പറയുന്നു.

എന്തായാലും ​ഗോവയെ മാറ്റിനിർത്തിയാൽ പട്ടികയിൽ കൊച്ചിക്ക് പത്തിൽ 8 മാർക്കാണ് നൽകിയിരിക്കുന്നത്. ഇവിടുത്തെ ഭക്ഷണവും വൈകുന്നേരങ്ങളിലെ അന്തരീക്ഷവുമാണ് തന്നെ ഏറെ ആകർഷിച്ചത് എന്നും യുവാവ് പറയുന്നു. മൂന്നാറിലെ പച്ചപ്പും തേയിലത്തോട്ടങ്ങളും ഒക്കെ യുവാവിന് ഇഷ്ടമായി. പത്തിൽ 8 മാർക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയ്ക്ക് പത്തിൽ 9 മാർക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിലെ പ്രധാന ആകർഷണമായി പറയുന്നത് അവിടുത്തെ കായലും ഹൗസ്ബോട്ടും ഒക്കെയാണ്. ഭക്ഷണത്തെ കുറിച്ചും യുവാവ് പറയുന്നുണ്ട്. ഈ വർഷം രണ്ട് തവണ താൻ ഇന്ത്യ സന്ദർശിച്ചതായും റോറി പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'നിന്നെ കുഴിച്ചുമൂടും'; ടോയ്‍ലറ്റ് ഇല്ലെന്ന് പരാതിപ്പെട്ട വൃദ്ധനോട് ഐഎഎസ് ഓഫീസർ, യുവാവിന് ചെകിട്ടത്തടിയും, വീഡിയോ
സോഫയിൽ നിന്നും എഴുന്നേൽക്കുന്നതിനിടെ അരയിൽ വച്ചിരുന്ന പിസ്റ്റൾ പൊട്ടി പ്രവാസി മരിച്ചു, വീഡിയോ