'ഇന്ത്യ എന്നാൽ മനുഷ്യരാണ്, സ്ഥലങ്ങളല്ല'; ഒരു വർഷത്തെ ഇന്ത്യൻ ജീവിതം നൽകിയ പാഠം! മടങ്ങിപ്പോകുമ്പോൾ ഹൃദയസ്പർശിയായ വീഡിയോയുമായി സഞ്ചാരി

Published : Nov 08, 2026, 09:26 PM IST
Lukas Video About India

Synopsis

ഒരു വർഷത്തെ ഇന്ത്യൻ വാസത്തിന് ശേഷം വിദേശ സഞ്ചാരിയായ ലൂക്കാസ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യയിലെ ജനങ്ങളും സംസ്കാരവും തന്റെ ജീവിത കാഴ്ചപ്പാട് മാറ്റിയെന്ന് അദ്ദേഹം പറയുന്നു.

ഒരു വർഷം ഇന്ത്യയിൽ താമസിച്ചതിലൂടെ ജീവിതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് വെളിപ്പെടുത്തി വിദേശ സഞ്ചാരിയായ ലൂക്കാസ്. ഇന്ത്യയിൽനിന്ന് മടങ്ങുന്നതിന് മുന്നോടിയായി ദില്ലി വിമാനത്താവളത്തിൽവെച്ച് ചിത്രീകരിച്ച വിഡിയോയിലാണ് ഇന്ത്യയിലെ അനുഭവങ്ങളും താൻ പഠിച്ച പാഠങ്ങളും അദ്ദേഹം പങ്കുവെച്ചത്. 'ഒരു സ്ഥലത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ മനുഷ്യരാണ്' എന്ന ലൂക്കാസിന്‍റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

ആദ്യകാല അസ്വസ്ഥതകൾ

ഇന്ത്യയിലെത്തിയ ആദ്യദിവസങ്ങളിൽ ഗതാഗതക്കുരുക്കും കടുത്ത ചൂടും തന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ലൂക്കാസ് ഓർത്തെടുക്കുന്നു. എന്നാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. ക്രമേണ ഇന്ത്യയുടെ ജീവിതരീതിയും വൈവിധ്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്തോഷവും ദേഷ്യവും സങ്കടവും ഒരേസമയം അനുഭവിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. ചിലപ്പോൾ ഒരേ തെരുവിൽ, ഒരേ മിനിറ്റിൽ പോലും വ്യത്യസ്ത വികാരങ്ങൾ അനുഭവിക്കാനാകും. ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ഭക്ഷണവും വീടുകളും സംസ്കാരവും ജീവിതരീതിയും അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഈ അനുഭവങ്ങളാണ് തനിക്ക് ഇന്ത്യയിലെ താമസത്തെ അവിസ്മരണീയമാക്കിയതെന്നും ലൂക്കാസ് കൂട്ടിച്ചേർക്കുന്നു.

സ്വന്തം താത്പര്യങ്ങൾ തന്നെ മാറി

തുടക്കത്തിൽ ഓരോ കാര്യവും കാണാൻ മനോഹരമാണോ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് മനസ്സിന് സന്തോഷം നൽകുന്നുണ്ടോ എന്നതിലേക്ക് ചിന്ത മാറി. ഇന്ത്യയിൽനിന്ന് ലഭിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്നായി ലൂക്കാസ് ഇതിനെ വിശേഷിപ്പിക്കുന്നു. ഒരു രാജ്യത്തെ ഓർത്തുവെക്കുന്നത് അവിടുത്തെ സ്ഥലങ്ങളുടെ പേരിലല്ല, പരിചയപ്പെട്ട മനുഷ്യരുടെയും അവരോടൊപ്പമുള്ള നിമിഷങ്ങളുടെയും പേരിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് നന്ദി അറിയിച്ച ലൂക്കാസ് വൈകാതെ വീണ്ടും സന്ദർശിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

PREV
Read more Articles on
click me!

Recommended Stories

ദീപാവലി രംഗോലി അബദ്ധത്തിൽ ചവിട്ടി, അല്പം മാഞ്ഞുപോയി, പിന്നാലെ ഡെലിവറി ബോയ് ചെയ്തത്; മനം കവർന്ന് വീഡിയോ
കാശുകൊടുത്ത് ജീവനുള്ള മീൻ വാങ്ങി, എല്ലാത്തിനെയും തിരിച്ച് കടലിലൊഴുക്കി ദമ്പതികൾ; കോമൺസെൻസില്ലേ എന്ന് നെറ്റിസൺസ്