വീട്ടിലെ 'പെറ്റ്' ആയി പെരുമ്പാമ്പ്, അതിനൊപ്പമിരുന്ന് ടിവി കാണുന്ന നാലുവയസുകാരി

Published : Sep 29, 2022, 11:31 AM IST
വീട്ടിലെ 'പെറ്റ്' ആയി പെരുമ്പാമ്പ്, അതിനൊപ്പമിരുന്ന് ടിവി കാണുന്ന നാലുവയസുകാരി

Synopsis

വീഡിയോയിൽ തന്നെ 'ഞങ്ങളുടെ മകൾക്ക് പന്ത്രണ്ടടി നീളമുള്ള നമ്മുടെ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണാൻ‌ ഇഷ്ടമാണ്' എന്ന് എഴുതിയിട്ടുണ്ട്. 'ഇത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയണം എന്നില്ല. എന്നാൽ, ഈ കുഞ്ഞുകുട്ടി സുരക്ഷിതയാണ്' എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

മിക്ക ആളുകൾക്കും പാമ്പിനെ പേടിയായിരിക്കും. അതിനി പത്തുപന്ത്രണ്ടടി നീളമുള്ള പെരുമ്പാമ്പ് ആണെങ്കിലോ? പേടി പറയുകയേ വേണ്ട അല്ലേ? എന്നാൽ, വെറുമൊരു ചെറിയ കുഞ്ഞ് തന്റെ വീട്ടിലെ പെറ്റ് ആയ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

12 അടി നീളമുള്ള റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പിനൊപ്പം ഇരുന്ന് അതിനെ ചേർത്തു പിടിച്ചു കൊണ്ടാണ് ആ നാലുവയസുകാരി ടിവി കാണുന്നത്. അതിനിടയിൽ പാമ്പ് കോട്ടുവായിടുന്നതും കാണാം. പലതരം ആളുകൾക്കും പലതരം പെറ്റുകൾ ഉണ്ടാവും. എന്നാലും ഈ കുഞ്ഞിന്റെ പെറ്റിനെയും അതിനോടുള്ള അവളുടെ പെരുമാറ്റവും കണ്ട് സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ അമ്പരന്നു എന്ന് പറയാതെ വയ്യ. 

വീഡിയോയിൽ തന്നെ 'ഞങ്ങളുടെ മകൾക്ക് പന്ത്രണ്ടടി നീളമുള്ള നമ്മുടെ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണാൻ‌ ഇഷ്ടമാണ്' എന്ന് എഴുതിയിട്ടുണ്ട്. 'ഇത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയണം എന്നില്ല. എന്നാൽ, ഈ കുഞ്ഞുകുട്ടി സുരക്ഷിതയാണ്' എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ നിരവധിപ്പേർ കാണുകയും നിരവധിപ്പേർ അതിന് കമന്റ് ഇടുകയും ചെയ്തു. ചിലയാളുകൾ വീഡിയോയെ വളരെ സിമ്പിളായാണ് കണ്ടത്. ഒരാൾ കമന്റിട്ടിരിക്കുന്നത് 'അവർ ഒരുമിച്ചിരുന്ന് ജം​ഗിൾ ബുക്ക് ആണോ കാണുന്നത്' എന്നാണ്. എന്നാൽ, മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് 'ഒരു പെറ്റിനെ വളർത്തുക എന്നത് കൊണ്ട് ആളുകൾ എന്താണ് ധരിച്ച് വച്ചിരിക്കുന്നത്' എന്നാണ്. 

അതുപോലെ നിരവധിപ്പേർ ഇതിന്റെ അപകടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. 'പെരുമ്പാമ്പ് ഒരിക്കലും ഒരു വളർത്തുമൃ​ഗമല്ല, അത് ഒരു വന്യമൃ​ഗമാണ്. അങ്ങേയറ്റം അപകടകരമായ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്' എന്നും പലരും കമന്റുകൾ നൽകി. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ