കൂട്ടുകാരുടെ സമ്മാനം നീല ഡ്രം, ഞെട്ടിപ്പകച്ച് വരൻ, ചിരിയടക്കാനാവാതെ വധു, അല്പം കടുത്തുപോയെന്ന് നെറ്റിസൺസ്

Published : Apr 20, 2025, 10:11 AM IST
കൂട്ടുകാരുടെ സമ്മാനം നീല ഡ്രം, ഞെട്ടിപ്പകച്ച് വരൻ, ചിരിയടക്കാനാവാതെ വധു, അല്പം കടുത്തുപോയെന്ന് നെറ്റിസൺസ്

Synopsis

അടുത്തിടെയാണ് മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പലരും ഈ വീഡിയോയെ നോക്കിക്കണ്ടത്.

വിവാഹത്തിന്റെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ വരന്റെയോ വധുവിന്റെയോ കൂട്ടുകാർ ചിലപ്പോൾ വളരെ തമാശ തോന്നുന്ന പല സമ്മാനങ്ങളും വധൂവരന്മാർക്ക് സമ്മാനമായി നൽകാറുണ്ട്. അത്തരം രസകരമായ വീഡിയോകളും പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, തനിക്ക് കൂട്ടുകാരുടെ കയ്യിൽ നിന്നും കിട്ടിയ ഈ സമ്മാനം ശരിക്കും ഈ വരനെ ഞെട്ടിച്ചു കളഞ്ഞു. ഒരു നീല ഡ്രമ്മായിരുന്നു ആ സമ്മാനം. 

ജയ്‍മാല ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ആ സമയത്ത് കൂട്ടുകാരും ബന്ധുക്കളും എല്ലാം നവദമ്പതികളെ ആശംസ അറിയിക്കുന്നതിനായി സ്റ്റേജിലേക്ക് വന്നു കൊണ്ടിരുന്നു. അതിനിടയിലാണ് ചില കൂട്ടുകാർ ഒരു നീല ഡ്രം വധൂവരന്മാർക്ക് സമ്മാനമായി നൽകാൻ കൊണ്ടുവന്നത്. ഇത് വരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഡ്രം കണ്ട് ഒരു നിമിഷം അയാൾ പകച്ചു നിന്നുപോയി എന്ന് പറഞ്ഞാൽ മതിയല്ലോ? എന്നാൽ, വധുവിന് ഇത് കണ്ട് ചിരിയടക്കാൻ കഴി‍ഞ്ഞിരുന്നില്ല. 

വീഡിയോയിൽ കൂട്ടുകാർ സ്റ്റേജിലേക്ക് വരുന്നതും നീല ഡ്രം സ്റ്റേജിൽ നിന്നിരുന്ന ദമ്പതികൾക്ക് സമ്മാനമായി നൽകുന്നതും കാണാം. വരന്റെ പകപ്പ് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തായാലും, ഇതൊക്കെ കഴിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൂട്ടുകാരെയും വീഡിയോയിൽ കാണാം. 

അടുത്തിടെയാണ് മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പലരും ഈ വീഡിയോയെ നോക്കിക്കണ്ടത്. സം​ഗതി തമാശയ്ക്ക് ചെയ്തതാണെങ്കിലും വരന്റെ കൂട്ടുകാർ ചെയ്തത് അല്പം കടന്നുപോയി എന്ന് അഭിപ്രായപ്പെട്ടവർ ഒരുപാടുണ്ട്. അതേസമയം ഇതിനെ ഒരു തമാശയായി കാണണം എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. 

നടുക്കുന്ന ദൃശ്യങ്ങൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി
ഷോക്കേറ്റ് വീണ പാമ്പിന് വായിലൂടെ സിപിആർ നൽകുന്ന യുവാവ്; വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി വിദ​ഗ്‍ദ്ധരും