ചാരക്കണ്ണുകൾ, അലസഭാവം, സിനിമാനടിമാർ തോറ്റുപോവും; സോഷ്യൽമീഡിയ തൂക്കുമോ മഹാകുംഭമേളയിലെ മാലവിൽപ്പനക്കാരി

Published : Jan 17, 2025, 09:15 AM IST
ചാരക്കണ്ണുകൾ, അലസഭാവം, സിനിമാനടിമാർ തോറ്റുപോവും; സോഷ്യൽമീഡിയ തൂക്കുമോ മഹാകുംഭമേളയിലെ മാലവിൽപ്പനക്കാരി

Synopsis

അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്. അതിവേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ പെൺകുട്ടി വൈറലായി മാറിയത്.

എന്തൊരു സുന്ദരിയാണ്, ആരും നോക്കിനിന്നുപോകും ഇങ്ങനെയുള്ള പലതരം കമന്റുകളാൽ നിറയുകയാണ് ഈ സുന്ദരിയുടെ വീഡിയോ. മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കൊണ്ടിരിക്കുന്നത്. 

പലരും ഈ പെൺകുട്ടിയെ താരതമ്യപ്പെടുത്തുന്നത് മൊണാലിസയോടാണ്. നിരവധിപ്പേരാണ് ഈ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അവളുടെ ചിത്രങ്ങൾ പകർത്താനും വീഡിയോ പകർത്താനും സെൽഫി എടുക്കാനും വേണ്ടി നിരവധിപ്പേർ അവൾക്ക് അടുത്തേക്ക് വരുന്നതും കാണാം. 

അവളുടെ മനോഹരമായ തലമുടി മെടഞ്ഞിട്ടിരിക്കുകയാണ്. തിളങ്ങുന്ന മണലിന്റെ നിറമാണ് അവൾക്ക്, ഇങ്ങനെയൊക്കെയാണെങ്കിലും ആളുകളെ ഏറെ ആകർഷിച്ചത് ഭാവാർദ്രമായ, ആഴത്തിലുള്ള, അവളുടെ ചാരക്കണ്ണുകൾ തന്നെയാണ്.

അവൾക്ക് ചുറ്റും ആളുകൾ കൂടിയിരിക്കുന്നത് വിവിധ ചിത്രങ്ങളിലും വീഡിയോകളിലും കാണാം. ചിലരെല്ലാം അവളോട് അവൾ എവിടെ നിന്നാണ് വരുന്നത് എന്നും അന്വേഷിക്കുന്നുണ്ട്. അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്. 

അതിവേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ പെൺകുട്ടി വൈറലായി മാറിയത്. എന്തൊരു മനോഹരമായ കണ്ണുകൾ എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. എത്ര സുന്ദരിയാണവൾ എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

അതേസമയം, മഹാകുംഭമേളയിൽ നിന്നും ഇതുപോലെയുള്ള അനേകം വീഡിയോകളും വാർത്തകളും വരുന്നുണ്ട്. ഐഐടി ബാബ അതുപോലെ വൈറലായ ആളാണ്. ഐഐടി വിദ്യാഭ്യാസമുള്ള അഭയ് സിങ് എന്ന ഐഐടി ബാബ കുംഭമേളക്കിടെ താരമായിരുന്നു. ഐഐടി ബോംബെയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സിങ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പിന്നീട് ഫോട്ടോ​ഗ്രാഫിയിലും ഒരുകൈ നോക്കി. ദില്ലിയിൽ ജോലി ചെയ്യുന്നതിനിടെ കാനഡയിലേക്ക് മാറി. പക്ഷേ, തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിച്ചതോടെ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. 

ഇത് വേറെ വൈബ്, പുരുഷന്മാർ ഈ ഭാ​ഗത്തേക്കേ വരണ്ട, ഇത് സത്രീകൾക്ക് അടിച്ചുപൊളിക്കാനുള്ള ക്ലബ്ബ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യങ്ങള്‍; ജാക്കറ്റിട്ടപ്പോൾ താഴെപ്പോയത് 50,000, പട്ടാപ്പകല്‍ സകലരും നോക്കിനില്‍ക്കെ കൈക്കലാക്കി മുങ്ങി
തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി