സൈക്കിളോടിച്ച് ​ഗൊറില്ല, വീണപ്പോൾ വലിച്ചെറിഞ്ഞു, ചിരി പടർത്തി വീഡിയോ

Published : Jun 11, 2022, 04:06 PM IST
സൈക്കിളോടിച്ച് ​ഗൊറില്ല, വീണപ്പോൾ വലിച്ചെറിഞ്ഞു, ചിരി പടർത്തി വീഡിയോ

Synopsis

'സ്റ്റുപ്പിഡ് സൈക്കിൾ' എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ദേഷ്യത്തിന്റെയും ചിരിയുടേയും ഇമോജിയും നൽകിയിട്ടുണ്ട്.

​ഗൊറില്ല (Gorilla) സൈക്കിളോടിക്കുന്നത് (Bicycle) കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വതവേ തന്നെ ആളുകൾക്ക് ​ഗൊറില്ലകളുടെ പ്രകടനങ്ങൾ കണ്ടിരിക്കാനിഷ്ടമാണ്, പലതും രസിപ്പിക്കുന്നതുമാണ്. 

ഐഎഫ്എസ് ഓഫീസർ ഡോ. സാമ്രാട്ട് ഗൗഡയാണ് സൈക്കിൾ ചവിട്ടുന്ന ഗൊറില്ലയുടെ വീഡിയോ പങ്കുവെച്ചത്. എന്നാൽ, വീഡിയോയുടെ രസകരമായ ഭാഗം അത് മാത്രമല്ല. സൈക്കിൾ ഓടിച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അതിന് നിയന്ത്രണം നഷ്ടപ്പെടുകയും ​ഗൊറില്ല താഴെ വീഴുകയും ചെയ്യുന്നു. ദേഷ്യത്തിൽ, ​ഗൊറില്ല അപ്പോൾ തന്നെ സൈക്കിൾ വലിച്ചെറിഞ്ഞു. ഇത് കാണുന്ന ആരും ചിരിച്ചു പോകും. 

'സ്റ്റുപ്പിഡ് സൈക്കിൾ' എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ദേഷ്യത്തിന്റെയും ചിരിയുടേയും ഇമോജിയും നൽകിയിട്ടുണ്ട്. ഓൺലൈനിൽ ഷെയർ ചെയ്ത ശേഷം വീഡിയോ 70000 -ത്തിലധികം വ്യൂസ് നേടി. ഗൊറില്ലയുടെ പ്രതികരണം വളരെ തമാശയായിട്ടാണ് ഓൺലൈനിൽ ആളുകൾ കണ്ടത്. കുറച്ചുകൂടി നല്ല സൈക്കിൾ അതിന് നൽകണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. 

മൃ​ഗങ്ങളുടെ വീഡിയോ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. നേരത്തെ ഒരു കുരങ്ങൻ ​ഗോൾഫ് ​കാർ ഓടിക്കുന്ന വീഡിയോയും ഇതുപോലെ വൈറലായിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

രാവിലെ വിമാനം നോക്കി മുത്തശ്ശി ചോദിച്ചു, 'ഇതെങ്ങനെയാ പറക്കണേ?', ഉച്ചയ്ക്ക് കൊച്ചുമകന്റെ സർപ്രൈസ്!
ജയ്പൂരിൽ വന്ന് 'ഷോപ്പിംഗ്', ഒരൊറ്റയടിക്ക് ചിലവാക്കിയത് 54 ലക്ഷം രൂപ! വൈറലായി അമേരിക്കൻ ഡിസൈനറുടെ കുറിപ്പ്