സുന്ദരിയായ വധുവിനെ കണ്ട് കണ്ണുനിറഞ്ഞ് വരൻ, വൈറലായി വീഡിയോ

Published : Aug 18, 2021, 12:21 PM ISTUpdated : Aug 18, 2021, 12:24 PM IST
സുന്ദരിയായ വധുവിനെ കണ്ട് കണ്ണുനിറഞ്ഞ് വരൻ, വൈറലായി വീഡിയോ

Synopsis

വധു തന്റെ അടുത്തേക്ക് നടന്നുവരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നനയുന്ന വീഡിയോ വെഡിംഗ് വയർ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യം പങ്കുവച്ചത്.

വിവാഹദിനം എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള മധുരമുള്ള ഓർമ്മകൾ കൂടിയാണിത്. ആളുകൾ ആ ദിവസം പലപ്പോഴും അറിയാതെ ഇമോഷണലാകാറുമുണ്ട്. അത്തരമൊരു വികാരനിർഭരമായ നിമിഷത്തിന്റെ വീഡിയോവാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ നടന്ന ഒരു വിവാഹത്തിൽ, വിവാഹവസ്ത്രം ധരിച്ച് വേദിയിലേക്ക് നടന്നു വരുന്ന സുന്ദരിയായ വധുവിനെ കണ്ട് വരൻ പൊട്ടിക്കരയുന്നതാണ് വീഡിയോ. തീർത്തും വൈകാരികമായ ആ നിമിഷം ഇപ്പോൾ ആളുകളുടെ ഹൃദയം കവരുകയാണ്.  

വധു തന്റെ അടുത്തേക്ക് നടന്നുവരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നനയുന്ന വീഡിയോ വെഡിംഗ് വയർ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യം പങ്കുവച്ചത്. “പരസ്പരം എന്നെന്നേക്കുമായി ചേർത്ത് പിടിക്കുക എന്ന സ്വപ്നം ഏത് നിമിഷവും യാഥാർത്ഥ്യമാകമെന്ന തോന്നലിന് ചിയേർസ്. വരൻ തന്റെ വധുവിനെ നോക്കുന്ന രീതി നമ്മുടെ ഹൃദയം കവരുന്നു” എന്ന അടിക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തത്.  

ഹ്രസ്വമായ വീഡിയോ ക്ലിപ്പിൽ, വരൻ തന്റെ വിവാഹ വസ്ത്രത്തിൽ മണവാട്ടിക്കായി കാത്തുനിൽക്കുന്നു. മണവാട്ടി തന്റെ വിവാഹ വസ്ത്രത്തിൽ മനോഹരിയായി അണിഞ്ഞൊരുങ്ങി സ്റ്റേജിലേക്ക് നടക്കുന്നതു കാണാം. നിമിഷങ്ങൾക്കുള്ളിൽ, വരന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു. തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിൽ അദ്ദേഹം അങ്ങേയറ്റം വികാരഭരിതനാകുന്നത് വീഡിയോവിൽ കാണാം.  

PREV
click me!

Recommended Stories

കൊച്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി അമ്മ പോയി, റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; വീഡിയോ
'അനാവശ്യം ചോദിക്കരുത്'; സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തോട് ചൂടായി മന്ത്രി, വീഡിയോ