ചായപ്രേമികളേ, നിങ്ങളെ ഞെട്ടിച്ചു കളയുന്നൊരു ഹെയർസ്റ്റൈൽ ഇതാ, വൈറലായി വീഡിയോ

Published : Jul 04, 2024, 05:58 PM IST
ചായപ്രേമികളേ, നിങ്ങളെ ഞെട്ടിച്ചു കളയുന്നൊരു ഹെയർസ്റ്റൈൽ ഇതാ, വൈറലായി വീഡിയോ

Synopsis

എല്ലാം കഴിയുമ്പോൾ ശരിക്കും മുടി ഒരു ചായപ്പാത്രം പോലെ തന്നെയുണ്ട് കാണാൻ. അതുകൊണ്ടും തീർന്നില്ല, അതിൽ നിന്നും ഹെയർസ്റ്റൈലിസ്റ്റ് വെള്ളം ഒരു കപ്പിലേക്ക് ഒഴിച്ച് കുടിക്കുന്നതും വീഡിയോയിൽ കാണാം. 

ഹെയർ സ്റ്റൈലിം​ഗിന്റെ ലോകം വളരെ വലുതാണ്. ഏതെങ്കിലും തരത്തിൽ തങ്ങളുടെ മുടിയിൽ എന്തെങ്കിലും ചെയ്യാത്ത ആളുകൾ ഇന്ന് വളരെ കുറവാണ്. അതിപ്പോൾ കളറിം​ഗ് ആയാലും, സ്ട്രെയിറ്റനിം​ഗ് ആയാലും എന്തായാലും. അതുപോലെ തന്നെ ഹെയർസ്റ്റൈലിസ്റ്റുകളും തങ്ങളുടെ കഴിവുകളും തങ്ങൾ ചെയ്ത വർക്കുകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. 

ഒരു ഇറാനിയൻ ഹെയർ സ്റ്റൈലിസ്റ്റ് ഒരു മോഡലിന്റെ മുടി ചായപ്പാത്രമാക്കി മാറ്റുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഹെയർസ്റ്റൈലിസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ മോഡലിന്റെ ഹെയർസ്റ്റൈൽ ചായപ്പാത്രമാക്കി മാറ്റുന്നതിന്റെ വിവിധ സ്റ്റെപ്പുകൾ കാണാം. അതിനായി ആദ്യം അവൾ മോഡലിൻ്റെ മുടി ഉയർത്തി പോണിടെയിലിൽ കെട്ടുന്നതാണ് കാണാനാവുന്നത്. 

പിന്നീട്, ചായപ്പാത്രത്തിന്റെ ഒരു മോഡൽ തലയിൽ വയ്ക്കുന്നതും പശവച്ച് ഒട്ടിക്കുന്നതും ഒക്കെ കാണുന്നുണ്ട്. പിന്നീട് അത് കവർ ചെയ്ത ശേഷം മുടി പിന്നി ചുറ്റും വയ്ക്കുന്നതും കാണാം. എല്ലാം കഴിയുമ്പോൾ ശരിക്കും മുടി ഒരു ചായപ്പാത്രം പോലെ തന്നെയുണ്ട് കാണാൻ. അതുകൊണ്ടും തീർന്നില്ല, അതിൽ നിന്നും ഹെയർസ്റ്റൈലിസ്റ്റ് വെള്ളം ഒരു കപ്പിലേക്ക് ഒഴിച്ച് കുടിക്കുന്നതും വീഡിയോയിൽ കാണാം. 

എന്തായാലും, തലമുടി ചായപ്പാത്രമായി മാറുന്ന വീഡിയോ ആളുകളെ രസിപ്പിച്ചു. ഒരുപാട് പേർ അതിന് കമന്റുകളുമായും എത്തി. വീഡിയോയെ കളിയാക്കുന്ന തരത്തിലുള്ള കമന്റുകൾ നൽകിയവരും കുറവല്ല. ഒരാൾ കുറിച്ചത്, 'എന്റെ അമ്മയോട് ഞാൻ ഇതെവിടെയാണ് വയ്ക്കേണ്ടത് എന്ന് ചോദിച്ചു. എന്റെ തലയിലോട്ട് വയ്ക്ക് എന്ന് അമ്മ പറഞ്ഞപ്പോഴുണ്ടായ ഹെയർസ്റ്റൈൽ ആണ് ഇത്' എന്നാണ്. 
 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .