അമ്പോ ആരായാലും പേടിക്കും; വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത് ഹിപ്പോ, ഭയന്ന് സഞ്ചാരികൾ, ദൃശ്യങ്ങൾ വൈറൽ

Published : Dec 14, 2024, 07:11 PM IST
അമ്പോ ആരായാലും പേടിക്കും; വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത് ഹിപ്പോ, ഭയന്ന് സഞ്ചാരികൾ, ദൃശ്യങ്ങൾ വൈറൽ

Synopsis

വാഹനം നീങ്ങിക്കൊണ്ടിരിക്കവെയാണ് പെട്ടെന്ന് ഒരു ഹിപ്പൊപ്പൊട്ടാമസ് ഇവരുടെ വാഹനത്തിന് മുന്നിലെത്തിയത്. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഒരു ഹിപ്പോ പതിയെ നടന്നു വരുന്നതാണ്. എന്നാൽ, കുറച്ച് കഴിഞ്ഞ് വാഹനം കണ്ണിൽ പെട്ടതോടെ ഹിപ്പോ ഓടി അതിനടുത്തെത്തുന്നത് കാണാം. 

വന്യമൃ​ഗങ്ങളുടെ പ്രകൃതം നമ്മുടെ പ്രവചനങ്ങളിലൊന്നും നിൽക്കാത്തതാണ്. അത് എപ്പോൾ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ നമുക്ക് യാതൊരു തരത്തിലുള്ള ഊഹവും കാണില്ല. അതിനാൽ തന്നെ കാട്ടിലെ കാഴ്ചകൾ കാണാൻ പോകുമ്പോൾ നല്ല ശ്രദ്ധ വേണം എന്ന് പറയാറുണ്ട്. മാത്രമല്ല, നാഷണൽ പാർക്കുകളിൽ സഫാരി നടത്തുന്നവർ ചിലപ്പോൾ ചില അപൂർവ കാഴ്ചകൾക്ക് സാക്ഷികളാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ മന്യോണി പ്രൈവറ്റ് ഗെയിം റിസർവിലെത്തിയ സന്ദർശകരാണ് ഒരു കൂറ്റൻ ഹിപ്പൊപ്പൊട്ടാമസിന്റെ അപ്രതീക്ഷിതമായ നീക്കത്തിന് മുന്നിൽ പകച്ചു പോയത്. 

തങ്ങളുടെ യാത്ര ആസ്വദിക്കുകയായിരുന്നു അവിടെയെത്തിയ വിനോദസഞ്ചാരികൾ. വാഹനം നീങ്ങിക്കൊണ്ടിരിക്കവെയാണ് പെട്ടെന്ന് ഒരു ഹിപ്പൊപ്പൊട്ടാമസ് ഇവരുടെ വാഹനത്തിന് മുന്നിലെത്തിയത്. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഒരു ഹിപ്പോ പതിയെ നടന്നു വരുന്നതാണ്. എന്നാൽ, കുറച്ച് കഴിഞ്ഞ് വാഹനം കണ്ണിൽ പെട്ടതോടെ ഹിപ്പോ ഓടി അതിനടുത്തെത്തുന്നത് കാണാം. 

ആകെ അരിശപ്പെട്ടാണ് ഹിപ്പോ വരുന്നത്. നേരെ വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത ഹിപ്പോ തന്റെ വാ പിളർക്കുന്നതും വാഹനത്തെ കടിക്കാനായുന്നതും കാണാം. അപ്പോഴേക്കും വാഹനം അവിടെ നിന്നും നീങ്ങുന്നു. 

വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത് Latest Sightings എന്ന അക്കൗണ്ടിൽ നിന്നാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. അതിൽ ചിലർ ഹിപ്പോകൾ അപകടകാരികളാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് ചിലർ പറഞ്ഞത് ഹിപ്പോയുടെ മൂഡ് അന്ന് ശരിയായിരുന്നില്ല എന്നാണ്. ഹിപ്പോ കട്ടിലിന്റെ മറുവശത്ത് കൂടിയാണ് ഇന്ന് എഴുന്നേറ്റത് എന്നായിരുന്നു ഒരാൾ നൽകിയ രസകരമായ കമന്റ്. 

ഇതേത് സ്ഥലം, ഈ പടികള്‍ക്കൊരവസാനമില്ലേ? യുവാവിന്റെ ജോലിസ്ഥലത്തേക്കുള്ള യാത്ര കണ്ട് അന്തംവിട്ട് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു