അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ; സ്കൂട്ടിയിൽ പെൺകുട്ടികൾ, കുതിരയുമായി യുവാവ്, ചവിട്ടി താഴെയിട്ടു, വിമർശനം

Published : Nov 17, 2024, 10:51 AM IST
അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ; സ്കൂട്ടിയിൽ പെൺകുട്ടികൾ, കുതിരയുമായി യുവാവ്, ചവിട്ടി താഴെയിട്ടു, വിമർശനം

Synopsis

പെൺകുട്ടികൾ താഴെ വീണ മാത്രയിൽ തന്നെ അവിടെ നിൽക്കാതെ യുവാവ് കുതിരയേയും കൊണ്ട് അവിടെ നിന്നും വേ​ഗത്തിൽ സ്ഥലം വിടുകയാണ് ചെയ്തത്.

പലതരത്തിലുള്ള അപകടങ്ങൾ റോഡിലുണ്ടാവാറുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ചും വാഹനങ്ങൾ മറിഞ്ഞും ഒക്കെ അപകടങ്ങളുണ്ടാവാറുണ്ട്. എന്നാൽ, റോഡിലിറങ്ങിയ കുതിര കാരണം അപകടമുണ്ടായാലോ? അതാണ് ഇവിടെയും സംഭവിച്ചത്. റോഡിലൂടെ കുതിരകളെ കൊണ്ടുപോകുന്നത് തന്നെ അപകടമാണ് അല്ലേ? ഇവിടെ ഒരാൾ റോഡിലൂടെ കുതിരയേയും കൊണ്ട് പോയത് ഒരു അപകടത്തിനാണ് കാരണമായിത്തീർന്നത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് viral_ka_tadka എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു യുവാവ് കുതിരയേയും കൊണ്ട് റോഡിലൂടെ പോകുന്നതാണ്. റോഡിൽ നിരവധി വാഹനങ്ങളും ഉണ്ട്. കുതിരയുടെ തൊട്ടടുത്ത് കൂടി രണ്ട് പെൺകുട്ടികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നതും കാണാം. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ കുതിര സ്കൂട്ടറിൽ ഒറ്റച്ചവിട്ടാണ്, അതും നല്ല കനത്തിലാണ് ചവിട്ടുന്നത്. അതോടെ പെൺകുട്ടിയുടെ ബാലൻസ് തെറ്റുന്നു. സ്കൂട്ടർ ചെരിഞ്ഞു പോവുകയും പെൺകുട്ടികൾ രണ്ടാളും റോഡിലേക്ക് വീഴുന്നതും കാണാം. ഇരുവരും തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത് എന്നതിന്റെ അമ്പരപ്പും അവരുടെ മുഖത്ത് കാണാം. 

പെൺകുട്ടികളുടെ പരിക്കുകൾ അത്ര ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, പെൺകുട്ടികൾ താഴെ വീണ മാത്രയിൽ തന്നെ അവിടെ നിൽക്കാതെ യുവാവ് കുതിരയേയും കൊണ്ട് അവിടെ നിന്നും വേ​ഗത്തിൽ സ്ഥലം വിടുകയാണ് ചെയ്തത്. ചുറ്റുമുണ്ടായിരുന്ന ആളുകളും ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയിൽ അന്തംവിട്ടുപോയി. സംഭവത്തിന്റെ വീഡിയോ ആളുകളെ അമ്പരപ്പിച്ചു. എത്ര അപകടകരമായ സാഹചര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

കുതിരയുമായി എത്തിയ യുവാവിനെതിരെ കൃത്യമായ നടപടിയെടുക്കണം എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ഇങ്ങനെ മൃ​ഗങ്ങളെയും കൊണ്ട് റോഡിലൂടെ സഞ്ചരിക്കുന്നത് അങ്ങേയറ്റം അപകടകരം തന്നെ എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. 

യുവതിയും ഓട്ടോ ഡ്രൈവറും തമ്മിൽ പൊരിഞ്ഞ വഴക്ക്, ഡ്രൈവറെ തല്ലാനാഞ്ഞ് യുവതി, ഇടപെട്ട് പൊലീസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും