ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ആദ്യം സ്നേഹത്തോടെ അടുത്തുവന്നു, നൊടിയിടയിൽ അക്രമകാരിയായി ഹസ്കി 

Published : Feb 17, 2025, 01:07 PM IST
ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ആദ്യം സ്നേഹത്തോടെ അടുത്തുവന്നു, നൊടിയിടയിൽ അക്രമകാരിയായി ഹസ്കി 

Synopsis

എന്നാൽ, വളരെ പെട്ടെന്നാണ് എല്ലാം മാറുന്നത്. ഹസ്കി അതിൽ ഒരു യുവാവിന്റെ കയ്യിൽ കയറി കടിക്കുന്നതാണ് വീഡിയോയിൽ പിന്നെ കാണുന്നത്. ആകെ ഞെട്ടിയ യുവാവ് അതിന്റെ പിടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്.

ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നായയും പൂച്ചയുമൊക്കെ അക്രമകാരികളായി മാറാറുണ്ട്. എന്താണ് സംഭവിച്ചത് എന്നുപോലും മനസിലാവുന്നതിന് മുമ്പ് തന്നെ അവ അക്രമിക്കാനും കടിക്കാനും മാന്താനും ഒക്കെ വന്നേക്കാം. അതുപോലെ, നടുക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ എക്സിൽ (ട്വിറ്ററിൽ) വൈറലായി കൊണ്ടിരിക്കുന്നത്. 

ഒരു വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം നടന്നത്. ഇവിടെ സോഫയിൽ രണ്ടുപേർ ഇരിക്കുന്നത് കാണാം. അവർക്കടുത്തായി ഒരു ഹസ്കിയും ഉണ്ട്. ഇരുവരും ഹസ്കിയോട് സൗഹൃദത്തോടെ ഇടപെടുന്നത് കാണാം. നായയും വളരെ സൗഹൃദഭാവത്തിൽ തന്നെയാണ് അവരോട് പെരുമാറുന്നത്. അതിൽ ഒരു യുവാവ് ഇതിന്റെ വീഡിയോ പകർത്തുന്നതും കാണാം. 

എന്നാൽ, വളരെ പെട്ടെന്നാണ് എല്ലാം മാറുന്നത്. ഹസ്കി അതിൽ ഒരു യുവാവിന്റെ കയ്യിൽ കയറി കടിക്കുന്നതാണ് വീഡിയോയിൽ പിന്നെ കാണുന്നത്. ആകെ ഞെട്ടിയ യുവാവ് അതിന്റെ പിടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, നായ ഒരുതരത്തിലും പിടിവിടുന്നില്ല. ഒടുവിൽ ഒരു വിധത്തിൽ അതിന്റെ പിടിവിടുവിക്കുന്നുണ്ടെങ്കിലും വീണ്ടും അത് ഇയാളുടെ കയ്യിൽ കടിക്കുന്നതാണ് കാണുന്നത്. പിന്നീട്, അയാൾ നായയുടെ വായിൽ നിന്നും കൈ എടുത്തശേഷം അതിനെ പുറത്താക്കി വാതിൽ അടക്കുന്നത് കാണാം. 

അതേസമയം വീഡിയോ കണ്ട ആളുകളെ അമ്പരപ്പിച്ച കാര്യം ഇത് ആരുടെ നായ ആണെന്നതാണ്. യുവാക്കളിലൊരാളാണ് നായയുടെ ഉടമയെങ്കിൽ അതെങ്ങനെ പെട്ടെന്ന് ഇത്രയും അക്രമകാരിയായി മാറി എന്നായിരുന്നു പലരുടേയും ചോദ്യം. ഇനി അഥവാ അവർ രണ്ടുപേരും അല്ല നായയുടെ ഉടമയെങ്കിൽ എങ്ങനെയാണ് ഒരു വെറ്ററിനറി ക്ലിനിക്കിൽ ഉടമ ഇല്ലാതെ നായയെ ഇങ്ങനെ അഴിച്ചു വിട്ടത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. 

ഒരു ചോക്ലേറ്റ് കേക്ക് അപ്പാടെ തിന്നു, കിറുങ്ങിവീണ് ഒപ്പോസം, നേരെ ആശുപത്രിയിലേക്ക്, ഇനി ഷു​ഗർഡയറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും