'ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്നേഹം, കണ്ണ് നിറഞ്ഞു'; മകന്റെ റിട്ടയർമെന്റ് ദിവസം, 94 -കാരി അമ്മയുടെ സർപ്രൈസ്

Published : Feb 17, 2025, 10:34 AM ISTUpdated : Feb 17, 2025, 11:24 AM IST
'ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്നേഹം, കണ്ണ് നിറഞ്ഞു'; മകന്റെ റിട്ടയർമെന്റ് ദിവസം, 94 -കാരി അമ്മയുടെ സർപ്രൈസ്

Synopsis

'ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ചെയ്യുന്നതെന്തിലും നീ വിജയിക്കുമെന്നും ഞങ്ങൾക്കറിയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു സ്റ്റീവൻ.'

എത്ര വളർന്നാലും അമ്മയ്ക്ക് മക്കൾ ചെറിയ കുഞ്ഞുങ്ങൾ തന്നെയാണ് എന്ന് പറയാറുണ്ട്. അവർ ആദ്യത്തെ ചുവടുകൾ വച്ച, ആദ്യമായി അമ്മേ എന്നും അച്ഛാ എന്നും വിളിച്ച, ആദ്യമായി സ്കൂളിൽ പോയ അതേ കൗതുകത്തോടെ തന്നെയാണ് മക്കളുടെ ജീവിതത്തിലെ ഓരോ വളർച്ചയും അവർ കാണുന്നത്. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ വീഡിയോ. 

സോഷ്യൽ മീഡിയയിൽ മാതാപിതാക്കളുടെ സ്നേഹവും കരുതലും കാണിക്കുന്ന ഒരുപാട് വീഡിയോകൾ ദിവസവുമെന്നോണം വൈറലായി മാറാറുണ്ട്. ആ ഹൃദയഹാരിയായ വീഡിയോകൾ ആളുകൾക്ക് ഏറെ ഇഷ്ടവുമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഈ വീഡിയോയിൽ കാണുന്നത് തന്റെ മകന്റെ റിട്ടയർമെന്റിന് സർപ്രൈസായി ആശംസകൾ പറയാൻ വിളിക്കുന്ന 94 -കാരിയായ ഒരു അമ്മയെ ആണ്. 

​ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 94 വയസ്സുള്ള അമ്മ മകന്റെ റിട്ടയർമെന്റ് ദിവസം വിളിച്ച് അദ്ദേഹത്തെ കൺ​ഗ്രാജുലേറ്റ് ചെയ്യുന്നു എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

റേഡിയോ ഹോസ്റ്റ് സംസാരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കേൾക്കുന്നത്. സംസാരിച്ചോളൂ ഇത് ലൈവാണ് എന്നാണ് പറയുന്നത്. അപ്പോൾ, സ്റ്റീവന്റെ 94 -കാരിയായ അമ്മ സംസാരിക്കുന്നത് കേൾക്കാം. 

'ഹായ്, സ്റ്റീവൻ. ഇത് നിന്റെ 94 -കാരിയായ അമ്മയാണ് വിളിക്കുന്നത്. പാറ്റിയും ഞാനും മിഡിൽടൗണിൽ നിന്റെ ഷോ കേൾക്കുകയാണ്. റിട്ടയർമെന്റിന് നിന്നെ കൺ​ഗ്രാജുലേറ്റ് ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ചെയ്യുന്നതെന്തിലും നീ വിജയിക്കുമെന്നും ഞങ്ങൾക്കറിയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു സ്റ്റീവൻ' എന്നാണ് അമ്മ സ്റ്റീവനോട് പറയുന്നത്. 

ഇത് കേട്ടപ്പോൾ സ്റ്റീവൻ ആകെ വികാരാർദ്രമാകുന്നത് കാണാം. 'താങ്ക് യൂ മോം, താങ്ക്സ് മോം' എന്ന് സ്റ്റീവൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ‌ മീഡിയയുടെ ഹൃദയം കവർന്നത്. 'ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി, അമ്മയുടെ സ്നേഹമാണ് ഏറ്റവും പരിശുദ്ധമായ സ്നേഹം' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്. 

ഇതെന്താ സ്കൂളോ? വാതിലുകൾ അടച്ചുപൂട്ടി, വൈകി വന്നതിന് ഓഫീസിന്റെ പുറത്ത് നിർത്തി സിഇഒ, വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും