യു കെ -യേക്കാൾ മികച്ചത് ഇന്ത്യ; ഐവിഎഫ് ചികിത്സയ്ക്കെത്തിയ ബ്രിട്ടീഷ് പൗരന്റെ അനുഭവം വൈറൽ

Published : Oct 15, 2026, 09:36 PM IST
viral video

Synopsis

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചാണ്. യുകെയിൽ ഒരു എക്സ്-റേ റിപ്പോർട്ട് കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോൾ, ഇന്ത്യയിൽ മണിക്കൂറുകൾക്കകം ഫലം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുകെയെ അപേക്ഷിച്ച് ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മികച്ചതും ചെലവുകുറഞ്ഞതുമാണെന്ന് വിദേശി യുവാവ്. ലഖ്‌നൗവിൽ ഭാര്യയോടൊപ്പം ഐ.വി.എഫ് ചികിത്സയ്ക്കായി എത്തിയ ഡേവ് ഫ്ല്യൂ എന്നയാളാണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. 'ഇന്ത്യൻ ആരോഗ്യസംവിധാനം എന്നെ അത്ഭുതപ്പെടുത്തി' എന്ന തലക്കെട്ടിലാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

ചികിത്സയുടെ വേഗതയും ആശുപത്രികളിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും തന്നെയും ഭാര്യയെയും ഒരുപോലെ അത്ഭുതപ്പെടുത്തിയെന്ന് ഡേവ് ഫ്ല്യൂ പറയുന്നു.

ഇന്റർനാഷണൽ ലോഞ്ചിലെ ജീവനക്കാരുടെ സഹായവും സേവനങ്ങളും തികച്ചും സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'യുകെയെ അപേക്ഷിച്ച് ഇന്ത്യയിലെ ആരോഗ്യസംവിധാനം എത്രയോ മികച്ചതാണ്! ഞാനും ഭാര്യയും ലഖ്‌നൗവിലെ മാക്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഐ.വി.എഫ് ചികിത്സയിലാണ്. ഈ അനുഭവങ്ങളെല്ലാം എനിക്ക് തികച്ചും പുതിയൊരു തിരിച്ചറിവായിരുന്നു' ഫ്ല്യൂ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചാണ്. യുകെയിൽ ഒരു എക്സ്-റേ റിപ്പോർട്ട് കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോൾ, ഇന്ത്യയിൽ മണിക്കൂറുകൾക്കകം ഫലം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'കൃത്യസമയത്ത് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചു. ഒരേ കെട്ടിടത്തിൽ തന്നെ വിവിധ പരിശോധനകൾ നടത്താൻ നിർദ്ദേശിച്ചു; പരിശോധനകൾ കഴിഞ്ഞയുടൻ 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ ഫലങ്ങളും കിട്ടി. യുകെയിൽ ഇത് ചിന്തിക്കാൻ പോലും കഴിയില്ല. അവിടെ ഒരു എക്സ്-റേ ഫലത്തിനായി ഒരു മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരാറുണ്ട്' അദ്ദേഹം വിശദീകരിച്ചു.

'വളരെ കുറഞ്ഞ ചെലവിൽ, ഇത്രയും വേഗത്തിൽ ഇത്തരം മികച്ച ചികിത്സകൾ ഇന്ത്യയിൽ ലഭ്യമാകുന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ ഇതിനോടകം 1.68 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. യുകെയിലെ ആരോഗ്യരംഗത്തെ വിമർശിച്ചും ഇന്ത്യയുടെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

എഐ അല്ല ഒറിജിനല്‍; റോഡിലൂടെ വരുന്ന കൂറ്റൻ മത്തങ്ങ, ആകെ അന്തംവിട്ടും ഭയന്നും ജനങ്ങൾ!
ഇതുപോലൊന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല; ഗർബ നൃത്തം കണ്ട് കണ്ണ് നിറഞ്ഞ് റൊമാനിയൻ യുവതി, ഇന്ത്യയെ മിസ്സ് ചെയ്യും; വീഡിയോ