'ഇന്ത്യ ഇപ്പോൾ തന്നെ ഭാവിയിലാണ് ജീവിക്കുന്നത്, പോളണ്ടിലും ഇങ്ങനെ വേണം'; പുകഴ്ത്തി മതിവരാതെ യുവതി

Published : May 14, 2025, 07:28 PM IST
'ഇന്ത്യ ഇപ്പോൾ തന്നെ ഭാവിയിലാണ് ജീവിക്കുന്നത്, പോളണ്ടിലും ഇങ്ങനെ വേണം'; പുകഴ്ത്തി മതിവരാതെ യുവതി

Synopsis

എങ്ങനെയാണ് 43 രൂപ നൽകി താന്‍ സാധനങ്ങള്‍ ഓണ്‍ലൈനായി ഓർഡർ ചെയ്തത് എന്നുകൂടി വിവരിച്ചു കൊണ്ടാണ് അവളുടെ പോസ്റ്റ്.

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വി​ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആപ്പുകൾ ഉള്ളത് കൊണ്ടുതന്നെ ഇന്ത്യയിലെ ന​ഗരങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തും. അതുപോലെ, ഒരു പോളിഷ് യുവതി ഇന്ത്യയിലെ ഈ അതിവേ​ഗ ഡെലിവറി സംവിധാനത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചു. 

'ഇന്ത്യ ഇപ്പോൾ തന്നെ ഭാവിയിലാണ് ജീവിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വിക്ടോറിയ എന്ന പോളിഷ് യുവതിയാണ് ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്നതിന്റെ ​ഗുണങ്ങൾ അടക്കം പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. 

എങ്ങനെയാണ് 43 രൂപ നൽകി താന്‍ സാധനങ്ങള്‍ ഓണ്‍ലൈനായി ഓർഡർ ചെയ്തത് എന്നുകൂടി വിവരിച്ചു കൊണ്ടാണ് അവളുടെ പോസ്റ്റ്. ബ്ലിങ്കിറ്റിലാണ് താൻ തണ്ണിമത്തൻ ഓർഡർ ചെയ്തത് എന്നും അത് മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ എത്തി എന്നും അവൾ പറയുന്നു. 

തണ്ണിമത്തൻ മുറിച്ച ശേഷം ഒരു സ്പൂണുമായി അത് കഴിക്കുന്ന വിക്ടോറിയയെ ആണ് വീഡിയോയിൽ കാണുന്നത്. ഒപ്പം തണ്ണിമത്തൻ കൂടാതെ എന്തൊക്കെയാണ് ഓർഡർ ചെയ്തത് എന്നും കാണിക്കുന്നുണ്ട്. ഒരു മാമ്പഴം, രണ്ട് കുപ്പി വെള്ളവും ഉൾപ്പെടെയുള്ള സാധനങ്ങളാണ് അവൾ ഓൺലൈനിൽ വാങ്ങിയിരിക്കുന്നത്. 'ഇന്ത്യ ഭാവിയിലാണ് ജീവിക്കുന്നത്, 42 രൂപയ്ക്ക് ഫ്രൂട്ട്സ് ഓർ‌ഡർ ചെയ്തു, അത് അഞ്ച് മിനിറ്റുകൊണ്ട് തന്റെ വീട്ടിലെത്തി' എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. 

തനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും പോളണ്ടിലും ഇതുപോലെ വേണം എന്നുമാണ് യുവതി തന്റെ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 'രാത്രിയായാലും പകലായാലും തനിക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യാം, അത് അഞ്ച് മിനിറ്റിനുള്ളിൽ വീട്ടിലെത്തും, സമയം ലാഭമാണ്, ന്യായമായ വിലയാണ്' എന്നും യുവതി കുറിക്കുന്നു. 

ഒരുപാടുപേർ യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്