ചപ്പാത്തി പരത്തും, കൃഷിപ്പണിയും; തൊട്ടടുത്ത നിമിഷം ലക്ഷങ്ങളുടെ ഡിസൈനർ വസ്ത്രത്തിൽ റാംപിൽ! ഇന്ത്യൻ മോഡലുകളുടെ വൈറൽ ട്രെൻഡ്

Published : Oct 31, 2026, 11:11 AM IST
Indian Fashion Models

Synopsis

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാകുന്നത് ഇന്ത്യൻ ഫാഷൻ മോഡലുകളുടെ 'ഹോംടൗൺ വേഴ്‌സസ് റൺവേ' ട്രെൻഡാണ്. വീട്ടുജോലികളും കൃഷിപ്പണികളും ചെയ്യുന്ന സാധാരണ ജീവിതത്തിൽ നിന്ന് പെട്ടെന്ന് ആഡംബര വസ്ത്രങ്ങളണിഞ്ഞ് ഫാഷൻ റാംപിലെത്തുന്നതാണ് ഈ വീഡിയോകളുടെ പ്രത്യേകത. സ്വന്തം വേരുകൾ മറക്കാതെ ആഗോള ഫാഷൻ ലോകത്ത് തിളങ്ങുന്ന മോഡലുകളുടെ ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരു വശത്ത് വീട്ടുജോലികൾ, കൃഷിപ്പണികൾ, നാട്ടിൻപുറത്തെ സാധാരണ ജീവിതം. മറുവശത്ത് ആഡംബര വസ്ത്രങ്ങളും മേക്കപ്പും അന്താരാഷ്ട്ര ഫാഷൻ റാംപുകളും. ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ് ഇന്ത്യൻ ഫാഷൻ മോഡലുകളുടെ 'ഹോംടൗൺ വേഴ്‌സസ് റൺവേ' (Hometown vs Runway) ട്രെൻഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് മോഡലുകളാണ് ഈ ആശയത്തിൽ വീഡിയോകൾ പങ്കുവെക്കുന്നത്.

'നാടനി'ൽ നിന്ന് റാംപിലേക്ക്!

'സ്വാമി പർദേശ്' എന്ന ഗർവാലി ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് മിക്ക വീഡിയോകളും ഒരുക്കിയിരിക്കുന്നത്. മേക്കപ്പില്ലാതെ സാധാരണ വസ്ത്രങ്ങളിൽ നാട്ടിലെ ജീവിതം അവതരിപ്പിച്ചശേഷം പാട്ടിന്‍റെ താളം മാറുന്നതോടെ ആഡംബര ഫാഷൻ വേഷങ്ങളിൽ റാംപിൽ പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോകളുടെ പ്രത്യേകത.

മോഡൽ ദീക്ഷ വീട്ടിലിരുന്ന് ചപ്പാത്തി പരത്തുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ ലാക്മെ ഫാഷൻ വീക്കിൽ റാംപിൽ നടക്കുന്ന രംഗങ്ങളാണ് പങ്കുവെച്ചത്. കരൺ നാട്ടിൽ വെള്ളം ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾക്കുശേഷം റാംപിലെത്തുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള സാക്ഷി കുംഭാർ കൃഷിപ്പണികൾ ചെയ്യുന്ന ദൃശ്യങ്ങളിൽനിന്ന് പെടുന്നനെ കറുത്ത ഹൈഫാഷൻ വസ്ത്രത്തിൽ ലാക്മെ ഫാഷൻ വീക്കിലെത്തുന്നതും ശ്രദ്ധേയമായി.

നകുൽ ഭരദ്വാജ് വീട്ടുജോലികളിൽനിന്ന് വെർസാച്ചെയുടെ ഫാഷൻ റാംപിലേക്കുള്ള മാറ്റമാണ് പങ്കുവെച്ചത്. രാജ് ഡോബാൽ വിറക് വെട്ടുന്ന ദൃശ്യങ്ങൾക്കുശേഷം ലാക്മെ റാംപിലെത്തി. ബെംഗളൂരുവിൽ നിന്നുള്ള സംഗീത രമേശും ചപ്പാത്തി പരത്തുന്നതിൽനിന്ന് വെള്ളി നിറത്തിലുള്ള വസ്ത്രത്തിൽ റാംപിലെത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ചു.

വേരുകൾ മറക്കാതെ...

മോഡലുകളുടെ തിളക്കമാർന്ന പ്രൊഫഷണൽ ജീവിതത്തിനപ്പുറമുള്ള സാധാരണ ജീവിതം കൂടി പരിചയപ്പെടുത്തുന്നതാണ് ഈ ട്രെൻഡിന്‍റെ ആകർഷണം. സ്വന്തം നാടിനെയും വേരുകളെയും മറക്കാതെ ആഗോള ഫാഷൻ ലോകത്ത് ഇടംനേടുന്ന പുതിയ തലമുറയുടെ ആത്മവിശ്വാസവും വീഡിയോകൾ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചു; ദുർഗന്ധം സഹിച്ച് യാത്ര തുടരാൻ യാത്രക്കാർ! പൈലറ്റിന്‍റെ വിചിത്ര വോട്ടെടുപ്പ്, വീഡിയോ വൈറൽ
സെൻസർ ശബ്ദം അസഹനീയം; വനിതാ അഭിഭാഷകയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്! തീപിടിക്കുന്നത് ഫോണിൽ പകർത്തി, വീഡിയോ