കാറിന്റെ സെൻസറിൽനിന്ന് ആവർത്തിച്ചുണ്ടാകുന്ന ശബ്ദം സഹിക്കാനാവാതെ അയൽവാസിയായ വനിതാ അഭിഭാഷകയുടെ കാർ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം നടന്നത്. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാറിന്‍റെ സെൻസറിൽനിന്ന് ആവർത്തിച്ചുണ്ടാകുന്ന ശബ്ദം അസഹനീയമായതോടെ അയൽവാസിയായ വനിതാ അഭിഭാഷകയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്. ഗുജറാത്തിലെ മോർബിയിലാണ് ഞെട്ടിക്കുന്ന സംഭവം. കാർ കത്തിക്കുന്നതിന്‍റെയും തീപിടിച്ച വാഹനം മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് ഇടയാക്കി.

പൂച്ച അടുത്തെത്തിയാലും നിലവിളിക്കുന്ന സെൻസർ!

ഗുജറാത്തിലെ മോർബിയിലെ വാഘ്പര മേഖലയിൽ ഒക്ടോബർ 28 -നാണ് സംഭവം നടന്നത്. അഭിഭാഷകയായ പുഷ്പ ഭട്ടിന്‍റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് അയൽവാസിയായ ശിഖർ ഗോഹേൽ കത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്‍റെ സെൻസർ, ആളുകളോ മൃഗങ്ങളോ വാഹനത്തിനടുത്തെത്തുമ്പോൾ തുടർച്ചയായി ശബ്ദമുണ്ടാക്കുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പൂച്ചയോ പട്ടിയോ മറ്റ് ചെറിയ മൃഗങ്ങളോ മറ്റോ വാഹനത്തിന് അടുത്തെത്തുമ്പോൾ കാറിന്‍റെ സെൻസർ വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ഇത് നിരന്തരമായപ്പോൾ ശബ്ദം ശല്യം സഹിക്കാൻ കഴിയാതെ യാണ് ശിഖർ കാറിന് തീയിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

Scroll to load tweet…

തീയിട്ട് അയൽവാസി

28 -ാം തിയതി വൈകിട്ട് 4.45 ഓടെ പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ ശിഖർ കാറിന്‍റെ ബോണറ്റിലും മുൻഭാഗത്തും പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. അതിനിടെ സംഭവസ്ഥലത്തുനിന്ന് മാറിപ്പോകുന്നതിന് പകരം തീപിടിച്ച കാറിന്‍റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സമീപത്തെ സിസിടിവി ക്യാമറകളിലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാർ ഏതാണ്ട് പൂർണ്ണമായും കത്തിയമർന്നതിന് പിന്നാലെ ഇയാൾ മറ്റൊരു കാറിൽ കയറി പോയെന്നും റിപ്പോർട്ടുകൾ പറയുന്നു. പുഷ്പ ഭട്ടിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 3.50 ലക്ഷത്തിന്‍റെ നഷ്ടം കണക്കാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.