വീഡിയോ കണ്ടത് രണ്ടുകോടിയിലധികം പേർ, ഇന്ത്യൻ യുവതിയുടെ ജപ്പാനിലെ അനുഭവം ഇങ്ങനെ..!

Published : Nov 13, 2024, 08:07 PM IST
വീഡിയോ കണ്ടത് രണ്ടുകോടിയിലധികം പേർ, ഇന്ത്യൻ യുവതിയുടെ ജപ്പാനിലെ അനുഭവം ഇങ്ങനെ..!

Synopsis

അതിനിടയിൽ അവർ തന്റെ ഷൂസ് അഴിച്ചു മാറ്റുന്നത് വീഡിയോയിൽ കാണാം. പിന്നീട് വെള്ളനിറത്തിലുള്ള ഒരു പുതിയ സോക്സ് ധരിക്കുന്നു. ആ സോക്സ് മാത്രം ധരിച്ചുകൊണ്ടാണ് അവൾ ജപ്പാനിലെ വിവിധ തെരുവുകളിൽ കൂടി നടക്കുന്നത്.

വിദേശരാജ്യങ്ങളിൽ ചെന്ന് നിരവധി വീഡിയോകൾ ചെയ്യുന്ന അനേകം കണ്ടന്റ് ക്രിയേറ്റർമാർ നമ്മുടെ രാജ്യത്തുണ്ട്. അതിൽ പല വീഡിയോകൾക്കും ഇഷ്ടം പോലെ കാഴ്ച്ചക്കാരും ഉണ്ട്. അതുപോലെ രണ്ടുകോടിയിലധികം കാഴ്ച്ചക്കാരെ നേടിയിരിക്കുകയാണ് ഈ ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയും. 

സിമ്രാൻ ബലാർ ജെയിൻ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു വിദേശരാജ്യത്തുകൂടി നടക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അവിടെ നിന്നുള്ള അവരുടെ ഒരനുഭവം ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം ഇതാണോ എന്ന് പറയിപ്പിക്കുന്ന തരത്തിലുള്ളതാണ്. 

ജപ്പാനിലെ തെരുവുകളിൽ കൂടിയാണ് സിമ്രാൻ നടക്കുന്നത്. അതിനിടയിൽ അവർ തന്റെ ഷൂസ് അഴിച്ചു മാറ്റുന്നത് വീഡിയോയിൽ കാണാം. പിന്നീട് വെള്ളനിറത്തിലുള്ള ഒരു പുതിയ സോക്സ് ധരിക്കുന്നു. ആ സോക്സ് മാത്രം ധരിച്ചുകൊണ്ടാണ് അവൾ ജപ്പാനിലെ വിവിധ തെരുവുകളിൽ കൂടി നടക്കുന്നത്. അതിലൊന്നും അവർ ഷൂസ് ധരിച്ചിട്ടില്ല എന്ന് വീഡിയോയിൽ കാണാം. ഒടുവിൽ യാത്ര പൂർത്തിയാക്കുമ്പോൾ അവർ തന്റെ സോക്സ് കാണിക്കുന്നുണ്ട്. അതിൽ ഒട്ടും തന്നെ ചെളിയോ കറകളോ ഒന്നും തന്നെ പുരണ്ടിട്ടില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

അതിനാൽ തന്നെ ജപ്പാൻ വളരെ വൃത്തിയുള്ള രാജ്യമാണ് എന്നാണ് യുവതി പറയുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ജപ്പാനിലെ യുവതിയുടെ ഈ അനുഭവം പറയുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയവരും അനേകമാണ്. 

ഈ ന​ഗരം മുഴുവനും നടന്നിട്ടും ഈ സോക്സുകൾ എങ്ങനെ ഇങ്ങനെ ക്ലീനായിട്ടിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത്, ജപ്പാൻ വളരെ അധികം വൃത്തിയുള്ള രാജ്യമാണ്, താൻ‌ സന്ദർശിച്ചിരുന്നു എന്നാണ്. 

എന്റമ്മേ, ആരാണാ വരുന്നത്; പൂജയ്‍ക്കിടെ നദിയിൽ പാമ്പ്, പേടിച്ചോടിയില്ല, 'ഇന്ത്യൻസ്ത്രീയുടെ കരുത്തെ'ന്ന് കമന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ