'ഇന്ത്യക്കാർ ഇം​ഗ്ലണ്ടിനുള്ളത്, ഇന്ത്യയെ ഞങ്ങൾ തിരികെ നൽകിയതാണ്'; വംശീയാധിക്ഷേപവുമായി യുവാവ്, വൻരോഷം 

Published : Feb 13, 2025, 12:01 PM ISTUpdated : Feb 13, 2025, 12:20 PM IST
'ഇന്ത്യക്കാർ ഇം​ഗ്ലണ്ടിനുള്ളത്, ഇന്ത്യയെ ഞങ്ങൾ തിരികെ നൽകിയതാണ്'; വംശീയാധിക്ഷേപവുമായി യുവാവ്, വൻരോഷം 

Synopsis

ഇന്ത്യൻ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാൾ മൊബൈൽ ഫോണിൽ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നതും കാണാം.

യുകെയിലെ ട്രെയിനിൽ ഇന്ത്യൻ വംശജയായ യുവതിയെ അധിക്ഷേപിച്ച് മദ്യപിച്ചെത്തിയ യുവാവ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാൾക്കെതിരെ ഉയരുന്നത്. 

'ഇന്ത്യക്കാർ ഇം​ഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകിയതാണ്' എന്നൊക്കെയാണ് ഇയാൾ സ്ത്രീയോട് പറയുന്നത്. ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് കുടിയേറിയ ഒരാളുടെ മകൾക്ക് നേരെയാണ് ഇയാൾ വംശീയാധിക്ഷേപം നടത്തിയത്. നിറയെ ആളുകളുള്ള ട്രെയിനിൽ വച്ചാണ് ഇയാൾ സ്ത്രീക്ക് നേരെ ബഹളം വയ്ക്കുന്നത്. ട്രെയിനിൽ മറ്റ് യാത്രക്കാരെയും കാണാം. 

ഗബ്രിയേൽ ഫോർസിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ, ആ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ പ്രചരിച്ചിരുന്നു. 

ഇന്ത്യൻ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാൾ മൊബൈൽ ഫോണിൽ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നതും കാണാം. ഇയാളുടെ പങ്കാളിയാണ് എന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ ഇയാളുടെ ബഹളത്തിനിടയിൽ നാണക്കേടുകൊണ്ടോ എന്തോ ധരിച്ചിരിക്കുന്ന തന്റെ വസ്ത്രം കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുന്നതും വീഡിയോയിൽ കാണാം. 

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്ര0ദ്ധിക്കപ്പെട്ടത്. ഇത് ആളുകളിൽ വലിയ രോഷമുണ്ടാക്കി. ഇന്ത്യയിൽ നിന്നുള്ളവരും ഇം​ഗ്ലണ്ടിൽ നിന്നുള്ളവരും എല്ലാം യുവാവിനെതിരെ പ്രതികരിച്ചുകൊണ്ട് കമന്റുകൾ നൽകി. 

'ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടണം, ഇനി അഥവാ ഇയാൾക്ക് ജോലി ഇല്ലെങ്കിൽ ഒരിടത്തും ജോലി കൊടുക്കരുത്' എന്ന് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. 'എന്തൊരു വെറുപ്പും വിദ്വേഷവുമാണ് ഇയാൾ പടർത്തുന്നത്, ആരെങ്കിലും ഇയാളെ കണ്ടുപിടിച്ച് ഉടനടി ഇത് നിർത്തിക്കണം' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 

മിഠായി ആണെന്ന് കരുതി വായിലിട്ടു കടിച്ചു, പിന്നെയുണ്ടായത് പൊട്ടിത്തെറി, യുവതിക്ക് പരിക്ക്..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും