സ്റ്റാർട്ടപ്പ് വിജയത്തിലെത്തിക്കണം, അച്ഛനമ്മമാരെ കണ്ടിട്ട് 2 വർഷം, 20 കിലോ കൂടി; തുറന്നു പറഞ്ഞ് യുവാവ്

Published : Aug 05, 2026, 10:20 PM IST
Utkarsh Nanda

Synopsis

കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് മാതാപിതാക്കളെ കാണാൻ പോലും പറ്റിയിട്ടില്ല. ജോലിയിലെ ടെൻഷൻ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ 20 കിലോയോളം തടി കൂടി എന്നും ഉത്കര്‍ഷ് പറയുന്നു.

സ്റ്റാർട്ടപ്പ് വിജയത്തിലെത്തിക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്നും അതിന് പിന്നിൽ വലിയ ത്യാ​ഗങ്ങളും കഷ്ടപ്പാടുകളും ഉണ്ടെന്നും തുറന്നുപറയുകയാണ് യുഎസ്സിലുള്ള ഒരു ഇന്ത്യൻ ടെക് സംരംഭകൻ. തന്റെ കമ്പനിക്ക് വേണ്ടി കഷ്ടപ്പെടുന്നതിനിടയിൽ ആരോഗ്യം മോശമായി, വീട്ടുകാരെ വേണ്ടത്ര പരി​ഗണിക്കാനായില്ല എന്നൊക്കെയാണ് ഉത്കർഷ് നന്ദ പറയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് മാതാപിതാക്കളെ കാണാൻ പോലും പറ്റിയിട്ടില്ല. ജോലിയിലെ ടെൻഷൻ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ 20 കിലോയോളം തടി കൂടി എന്നും ഉത്കര്‍ഷ് പറയുന്നു. ഒരു ചെറിയ മുറിയിലിരുന്ന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന തന്റെ ജീവിതമാണ് ുത്കര്‍ഷ് വീഡിയോയിലൂടെ പറയുന്നത്. ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ചതിനാൽ കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം വീട്ടിൽ പോയി മാതാപിതാക്കളെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് യുവാവ് പറയുന്നു. ആരോഗ്യവും മോശമായി. മുറിയിൽ കൂട്ടിയിട്ടിരിക്കുന്ന ഡയറ്റ് കോക്കകോള കുപ്പികൾ കാണിച്ചുകൊണ്ട്, ജോലിയിലെ സമ്മർദ്ദം കാരണം തനിക്ക് അനാരോഗ്യകരമായ ശീലങ്ങൾ ഉണ്ടായെന്നും കുറഞ്ഞ മാസങ്ങൾക്കുള്ളിൽ 20 കിലോഗ്രാം ഭാരം കൂടിയെന്നും ഉത്കർഷ് പറയുന്നു.

 

 

'എന്റെ ആത്മാവിനെ രക്ഷിക്കാൻ ഒരു മില്യൺ ഡോളറിന്റെ നിക്ഷേപം വേണം' എന്നാണ് ഉത്കർഷ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. നിരവധിപ്പേരാണ് സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ തങ്ങളും ഇതുപോലെ ഏകാന്തതയും ടെൻഷനും അനുഭവിക്കാറുണ്ടെന്ന് കമന്റ് ചെയ്തിരിക്കുന്നത്. AI സംഭാഷണങ്ങൾ ഒരുമിപ്പിച്ച് സൂക്ഷിക്കാനും, അതിലൂടെ ഒരു സോഷ്യൽ നെറ്റ്‌വർക്ക് ഉണ്ടാക്കാനുമുള്ള പ്ലാറ്റ്‌ഫോമായ മൈൻഡ്ഹബ് (MindHub) ന്റെ സ്ഥാപകനാണ് ഉത്കർഷ്.

PREV
Read more Articles on
click me!

Recommended Stories

ങേ, ഇതുകൊണ്ടെങ്ങനെ വാതിൽ തുറക്കും? താക്കോലെവിടെ? ആകപ്പാടെ അമ്പരന്ന് മുത്തശ്ശി, ക്യൂട്ട് എന്ന് നെറ്റിസണ്‍സ്
വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ച മൂർഖനെ തടഞ്ഞ് വളർത്തുനായ, പൊരിഞ്ഞ പോരാട്ടം, ഒടുവിൽ....; വീഡിയോ വൈറൽ