ഇന്ത്യക്കാർക്ക് രാത്രി 9.30 -നും ജോലിസ്ഥലത്തുനിന്ന് ഫോൺവിളി വരും, തന്നെ അത്ഭുതപ്പെടുത്തി; ഓസ്ട്രേലിയൻ യുവതി

Published : Apr 29, 2025, 09:50 PM IST
ഇന്ത്യക്കാർക്ക് രാത്രി 9.30 -നും ജോലിസ്ഥലത്തുനിന്ന് ഫോൺവിളി വരും, തന്നെ അത്ഭുതപ്പെടുത്തി; ഓസ്ട്രേലിയൻ യുവതി

Synopsis

പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ മുഴുവൻ സമയ‌ജോലികൾക്കൊപ്പം തന്നെ പാചകവും വീട്ടുജോലികളും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, ഇന്ത്യയിലെ ഒരു സുഹൃത്ത് തന്നോട് പറഞ്ഞത് ജോലിക്കൊപ്പം വീട്ടുജോലികൾ കൂടി കൃത്യമായി ചെയ്യുക അസാധ്യമാണെന്നും അതിനായി മറ്റൊരാളുടെ സഹായം കൂടാതെ വയ്യ എന്നാണെന്നും ബ്രീ സ്റ്റീൽ വ്യക്തമാക്കി.

ഇന്ത്യക്കാർ സ്വകാര്യജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ അറിയാത്തവരാണ് എന്ന് ഓസ്ട്രേലിയൻ യുവതിയുടെ കുറ്റപ്പെടുത്തൽ. അതുകൊണ്ടാണ് ജോലിക്കാരായ വ്യക്തികൾക്ക് തങ്ങളുടെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് എന്നും യുവതി ആരോപിച്ചു. ജോലിയും വ്യക്തിജീവിതത്തിലെ കാര്യങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ താൻ പരിചയപ്പെട്ട ഇന്ത്യക്കാർക്ക് ആർക്കും അറിയില്ല എന്നാണ് ഇവർ പറയുന്നത്.

ഇന്ത്യയിൽ മാസങ്ങൾ ചെലവഴിച്ചതിനുശേഷമാണ് പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീൽ എന്ന യുവതി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളിൽ പലർക്കും രാത്രി 9.30 -ന് പോലും ജോലിസംബന്ധമായ കോളുകൾ വരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇവർ പറയുന്നത്.

ജോലിയും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതും വൃത്തിയാക്കുന്നതും ഉൾപ്പടെയുള്ള അടിസ്ഥാനകാര്യങ്ങൾക്ക് മറ്റു ജോലിക്കാരെ നിയമിക്കേണ്ടി വരുന്നതെന്നും ഇവർ പറഞ്ഞു. 2023 മുതൽ ഇന്ത്യയിൽ താമസിക്കുന്ന സ്റ്റീൽ, ഇന്ത്യക്കാർ വീട്ടുജോലികൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നതിനെ പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്തു. 

പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ മുഴുവൻ സമയ‌ജോലികൾക്കൊപ്പം തന്നെ പാചകവും വീട്ടുജോലികളും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, ഇന്ത്യയിലെ ഒരു സുഹൃത്ത് തന്നോട് പറഞ്ഞത് ജോലിക്കൊപ്പം വീട്ടുജോലികൾ കൂടി കൃത്യമായി ചെയ്യുക അസാധ്യമാണെന്നും അതിനായി മറ്റൊരാളുടെ സഹായം കൂടാതെ വയ്യ എന്നാണെന്നും ബ്രീ സ്റ്റീൽ വ്യക്തമാക്കി. മാത്രമല്ല വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ആളുകൾക്ക് ജോലിഭാരം കൂടുതലാണെന്നും അവർ അഭിപ്രായപ്പെട്ടു.

മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ന​ഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും