'ഈ ഇന്ത്യൻ ന​ഗരം കാണാനെന്തൊരു ഭം​ഗി, സിം​ഗപ്പൂര് പോലെ തന്നെ!' വീഡിയോയുമായി വിദേശി യുവാവ്

Published : Apr 29, 2025, 04:53 PM IST
'ഈ ഇന്ത്യൻ ന​ഗരം കാണാനെന്തൊരു ഭം​ഗി, സിം​ഗപ്പൂര് പോലെ തന്നെ!' വീഡിയോയുമായി വിദേശി യുവാവ്

Synopsis

മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കാൻ 1800 സിസിടിവി ക്യാമറകൾ ഉണ്ട്. ഇവിടെ ഒരു ​ഗാർബേജ് കഫേയും ഉണ്ട്. അവിടെ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ സൗജന്യമായി ഭക്ഷണം ലഭിക്കും.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ന​ഗരമായി അറിയപ്പെടുന്നത് ഇൻഡോർ ആണ്. അടുത്തിടെ യുകെയിൽ നിന്നുള്ള ഒരു വ്ലോ​ഗർ ഇൻഡോർ സന്ദർശിക്കുകയുണ്ടായി. ഇൻഡോറിനെ കുറിച്ച് യുവാവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. യുവാവ് പറയുന്നത്, ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ന​ഗരം എന്ന പദവി കിട്ടിയ ന​ഗരമാണ് എന്ന് അയാൾക്ക് അറിയില്ലായിരുന്നു, പക്ഷേ അവിടെ എത്തിയപ്പോൾ അത് അനുഭവപ്പെട്ടു എന്നാണ്. 

മാലിന്യങ്ങൾ വലിച്ചെറിയാത്ത തെരുവുകളും ഇവിടുത്തെ വൃത്തിയുമെല്ലാം മധ്യപ്രദേശിലെ ഈ ന​ഗരത്തെ സിം​ഗപ്പൂർ പോലെ തോന്നിച്ചു എന്നാണ് യുവാവ് പറയുന്നത്. ഡാനിയേൽ പിന്റോ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

യുവാവ് കുറിക്കുന്നത് ഇങ്ങനെയാണ്: 'ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിലേക്ക് സ്വാഗതം! ഈ നഗരത്തിന് അങ്ങനെ ഒരു പദവി ഉണ്ടെന്നത് അറിയാതെയാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷേ, തീർച്ചയായും ഇവിടെ എത്തുമ്പോൾ തന്നെ അത് ഫീൽ ചെയ്യും. 'ഇന്ത്യയുടെ സിംഗപ്പൂർ' എന്ന് വിളിപ്പേരുള്ള ഇൻഡോർ തുടർച്ചയായി 7 വർഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട ന​ഗരമാണ്.'

'ഒപ്പം, മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കാൻ 1800 സിസിടിവി ക്യാമറകൾ ഉണ്ട്. ഇവിടെ ഒരു ​ഗാർബേജ് കഫേയും ഉണ്ട്. അവിടെ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ സൗജന്യമായി ഭക്ഷണം ലഭിക്കും' എന്നും യുവാവ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കാപ്ഷനിൽ പറയുന്നുണ്ട്. 

ഡാനിയേൽ പിന്റോ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഇൻഡോർ ന​ഗരവും അവിടുത്തെ വൃത്തിയേറിയ റോഡുകളും പാതകളും വിവിധ കെട്ടിടങ്ങളും കടകളും ഒക്കെ കാണാം. വീഡിയോയിൽ എത്ര കൃത്യമായിട്ടാണ് മാലിന്യ സംസ്കരണം നടത്തുന്നത് എന്നും ന​ഗരം വൃത്തിയായി സൂക്ഷിക്കുന്നത് എന്നും കാണാം. 

എന്തായാലും, ഡാനിയേൽ‌ പിന്റോ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'തൻ‌റെ ഇന്ത്യൻ ബക്കറ്റ് ലിസ്റ്റിൽ ഇൻഡോർ ഉണ്ട്' എന്നാണ് വിദേശിയായ ഒരു സഞ്ചാരി കമന്റ് നൽ‌കിയിരിക്കുന്നത്. 'ഇത് മനോഹരമാണ്, ഇങ്ങനെ ഒരു കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 'ഇത് ശരിക്കും സിം​ഗപ്പൂർ പോലെ തന്നെ വൃത്തിയുള്ള ന​ഗരമാണ്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ന​ഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ