ശ്ശെടാ, മുൻകൂട്ടി അനുവാദം ചോദിച്ചിട്ടാണോ അസുഖം വരുന്നത്? മാനേജരുടെ ഓരോരോ നിയമങ്ങൾ; ചോദ്യം ചെയ്ത് യുവതി

Published : May 23, 2026, 02:29 PM IST
viral video

Synopsis

സിക്ക് ലീവ് എടുക്കുന്നതിന് ഒരു രാത്രി മുമ്പെങ്കിലും അറിയിച്ചിരിക്കണമെന്ന് മാനേജര്‍. ചോദ്യം ചെയ്തുകൊണ്ട് യുവതിയുടെ വീഡിയോ. മുന്‍കൂട്ടി അനുവാദം വാങ്ങിച്ചിട്ടാണോ അസുഖം വരുന്നത് എന്നാണ് യുവതിയുടെ ചോദ്യം. 

ചില കമ്പനികളിൽ തികച്ചും ലോജിക്കില്ലാത്ത അനേകം നിയമങ്ങളും മറ്റും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഒഡീഷയിൽ നിന്നുള്ള ഒരു യുവതി പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിക്ക് ലീവുമായി ബന്ധപ്പെട്ട് മാനേജർ ഇറക്കിയ പുതിയൊരു നയമാണ് യുവതി ചോദ്യം ചെയ്യുന്നത്. ഇനി മുതൽ സിക്ക് ലീവെടുക്കുമ്പോൾ ഒരു ദിവസം മുമ്പ് തന്നെ അറിയിച്ചിരിക്കണം എന്നാണ് മാനേജർ പറയുന്നത് എന്ന് യുവതി പറയുന്നു. ഡെബ്‍ലിന എന്ന യുവതിയാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അസുഖം വരുന്നത് എങ്ങനെ നേരത്തെ അറിയാനാവും എന്നാണ് യുവതിയുടെ ചോദ്യം.

'എന്റെ ആരോഗ്യം മോശമായിരുന്നു, അതിനാൽ ഞാൻ രണ്ട് ദിവസത്തെ സിക്ക് ലീവ് എടുത്തു. തിരിച്ചെത്തിയപ്പോൾ, എന്റെ മാനേജർ ഒരു പുതിയ നിയമം കൊണ്ടുവന്നതായി ഞാൻ മനസ്സിലാക്കി, നിങ്ങൾ സിക്ക് ലീവ് എടുക്കുകയാണെങ്കിൽ പോലും, തലേദിവസം രാത്രി തന്നെ അവരെ അറിയിക്കണമത്രെ' എന്നാണ് യുവതി പറയുന്നത്. 'ഇതിലെന്ത് ലോജിക്കാണ് ഉള്ളത്, നേരത്തെ അറിയിച്ചിട്ടാണോ അസുഖം വരുന്നത്? എന്റെ ജീവിതം ഇത്ര കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... ഐപിഎല്ലിലെ കാര്യങ്ങൾ പ്രവചിച്ച് ഞാൻ പണം സമ്പാദിക്കുമായിരുന്നില്ലേ? ഞാൻ എന്തിനാണ് ഈ ലാലാ കമ്പനിയിൽ ജോലി ചെയ്യുന്നത്?' എന്നും അവൾ ചോദിക്കുന്നു.

 

 

'പനിക്കുപോലും ഇപ്പോൾ മുൻകൂർ അനുമതി വേണം' എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഡെബ്ലിന ഷെയർ ചെയ്ത വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. മാനേജരുടെ തീരുമാനത്തിലെ ലോജിക്ക് ഇല്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പല കമന്റുകളും. യുവതി പറഞ്ഞത് ന്യായമായ കാര്യമാണ് എന്നും അനേകം പേർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

തട്ടുകടകളിലും ഓട്ടോറിക്ഷകളിലും വരെ യുപിഐ, ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അമ്പരപ്പിച്ചെന്ന് യുവതി
സമ്മർദ്ദം തരുന്ന കോർപറേറ്റ് ജോലിക്ക് ​ഗുഡ്ബൈ, 29-ാം വയസ്സിൽ അച്ഛനോടൊപ്പം ഫാം സ്റ്റേ ആരംഭിച്ച് യുവതി