വെള്ളപ്പുതപ്പല്ല, പ്രിന്റുള്ള നല്ല അടിപൊളി പുതപ്പ്, ഒപ്പം മോഡേൺ ലുക്ക്, വന്ദേഭാരത് സ്ലീപ്പർ കോച്ചിനെ പുകഴ്ത്തി യുവതി

Published : May 23, 2026, 12:52 PM IST
viral video

Synopsis

വന്ദേഭാരതിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ സെക്കന്‍റ് ക്ലാസില്‍ യാത്ര ചെയ്തതിന്‍റെ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് ഒരു യുവതി ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഡേണ്‍ ആന്‍ഡ് ഫ്രഷ് ലുക്കാണ് എന്നാണ് യുവതിയുടെ അഭിപ്രായം. 

വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചിൽ നിന്നും ഒരു യുവതി പകർത്തിയിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ട്രെയിനിന്റെ മോഡേൺ ലുക്കും, വൃത്തിയുമെല്ലാം യാത്രക്കാരിയെ വല്ലാതെ ആകർഷിച്ചു എന്നാണ് പോസ്റ്റിൽ നിന്നും മനസിലാകുന്നത്. രുചി ത്രിവേദി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. വന്ദേഭാരത് സ്ലീപ്പറിൽ സെക്കന്റ് ക്ലാസിലാണ് യുവതി യാത്ര ചെയ്യുന്നത്. കർട്ടൻ, ലൈറ്റ്, ബെഡ്ഡിം​ഗ് തുടങ്ങി മൊത്തത്തിൽ സ്ലീപ്പർ കോച്ച് എങ്ങനെയുണ്ട് എന്നാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്. അതിനോടൊപ്പമാണ് ഡിസൈനിനെയും വൃത്തിയേയും പുകഴ്ത്തുകയും ചെയ്യുന്നത്.

'നോക്കൂ ​ഗയ്സ്, ഇതാണ് വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ച്, സെക്കന്‍ഡ് എ.സി. കര്‍ട്ടനുകളും എല്ലാം നോക്കൂ, എത്ര നന്നായിട്ടാണ് അവ ഡിസൈന്‍ ചെയ്തിരിക്കുന്നത്, ഇതുപോലെ. എല്ലാം നോക്കൂ. ലൈറ്റുകളും നോക്കൂ. മൊത്തത്തിൽ ഇന്റർനാഷണലൈസ് ചെയ്യപ്പെട്ടിരിക്കുന്നു' എന്നാണ് യുവതി പറയുന്നത്. ഒപ്പം നന്നായി ഡിസൈൻ ചെയ്തിരിക്കുന്ന ബ്ലാങ്കറ്റ് കവറിനെയും അവൾ പുകഴ്ത്തുന്നത് കാണാം. എല്ലാം നല്ല ഫ്രഷ് ലുക്കാണ് എന്നാണ് രുചിയുടെ അഭിപ്രായം.

 

 

'ഇതാണ് നമുക്ക് കിട്ടുന്ന പുതപ്പുകൾ, പുത്തൻ പുതപ്പാണ്. ഇത് നിങ്ങളുടെ പുതപ്പിനുള്ള ഒരു കവറാണ്. ഇതൊരു പുതിയ കാര്യമാണ്. കൂടാതെ അതിൽ ഇത്തരം പ്രിന്റ് ഉണ്ട്, അത് വളരെ മനോഹരമാണ്. അവർ തിരഞ്ഞെടുത്ത നിറം പോലും വളരെ നല്ലതാണ്. നോക്കൂ, എല്ലാവർക്കും ഇതുപോലുള്ള ഒന്ന് കിട്ടുന്നുണ്ട്' എന്നും ഏറെ ആവേശത്തോടെ രുചി പറയുന്നത് കാണാം. ഈ ട്രെയിൻ ഉ​ഗ്രനാണ് എന്നും ഇനി അത് നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമ കൂടിയാണ് എന്നും രുചി ഓർമ്മിപ്പിക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലർക്കും അറിയേണ്ടിയിരുന്നത് ടിക്കറ്റിന് എത്ര രൂപയാകും എന്നായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സീനിയേഴ്സിനെ ഓഫീസിൽ പേരാണോ വിളിക്കാറ്, അതിൽ ബുദ്ധിമുട്ട് തോന്നാറില്ലേ? ആകെ വിഷമത്തിലെന്ന് യുവതി
പ്രസവശേഷം ശരീരം മാറുമ്പോൾ പങ്കാളികളെ വഞ്ചിക്കുന്ന പുരുഷന്മാർ; തെരുവുകച്ചവടക്കാരന്റെ മറുപടിക്ക് കയ്യടിച്ച് നെറ്റിസൺസ്