കണ്ടാൽ ഒരു സാധാരണ മൺവീട്, അകത്ത് കയറിയാൽ ഞെട്ടിപ്പോകും, വീഡിയോ 

Published : May 17, 2024, 05:54 PM IST
കണ്ടാൽ ഒരു സാധാരണ മൺവീട്, അകത്ത് കയറിയാൽ ഞെട്ടിപ്പോകും, വീഡിയോ 

Synopsis

പലരും വീടിന്റെ ഉൾവശം കണ്ട് അമ്പരന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തങ്ങളുടെ അത്ഭുതം പലരും കമന്റിൽ പങ്കുവച്ചു. ഒപ്പം വീടിന്റെ ഉൾവശം വളരെ മനോഹരമായിരിക്കുന്നു എന്നും പലരും കമന്റ് നൽകി.

പുറംകാഴ്ച കണ്ട് ഒന്നിനെയും വിലയിരുത്തരുത് എന്ന് നമ്മൾ പറയാറുണ്ട്. ചിലപ്പോൾ അകത്തുള്ള കാഴ്ച അതുമായി ഒരു ബന്ധവും ഇല്ലാത്തതായിരിക്കും. എന്തായാലും, അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. വീഡിയോയിൽ ഉള്ളത് ഒരു മൺവീടാണ്. എന്നാൽ, അകത്തെ കാഴ്ച അമ്പരപ്പിക്കുന്നതാണ്. 

അസർബൈജാനിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ ആളുകളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ കാണുന്നത് ഒരു വീടിന്റെ മുൻവശമാണ്. മണ്ണുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് കാണുമ്പോൾ അകത്തെ കാഴ്ചയും ഇതുപോലെയൊക്കെ തന്നെയായിരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുക. 

എന്നാൽ, അകത്തേക്ക് കയറിക്കഴിയുമ്പോൾ എല്ലാം മാറും. ഒരു വെള്ള കർട്ടനാണ് വാതിലിനിട്ടിരിക്കുന്നത്. അത് നീക്കി കഴിയുമ്പോൾ പിന്നെ കാണുന്നത് നല്ല വെള്ളച്ചുമരുകളാണ്. മനോഹരമായിട്ടാണ് വീടിന്റെ ഉൾവശം അലങ്കരിച്ചിരിക്കുന്നത്. അവിടെ നിരവധി മനോഹരമായ തലയണകളും കുഷ്യനും ഒക്കെ കാണാം. ഒരുവശത്ത് ഒരു വാക്വം ക്ലീനർ വച്ചിരിക്കുന്നതും കാണാം. 

പെയിന്റിം​ഗുകളും ചെടിയും ഒക്കെ വച്ച് വീട് മനോഹരമാക്കിയിട്ടുണ്ട്. അതിമനോഹരം എന്നല്ലാതെ ഈ വീടിന്റെ ഉൾവശത്തെ വിശേഷിപ്പിക്കാനാവില്ല. വളരെ പെട്ടെന്നാണ് വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. പലരും വീടിന്റെ ഉൾവശം കണ്ട് അമ്പരന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തങ്ങളുടെ അത്ഭുതം പലരും കമന്റിൽ പങ്കുവച്ചു. ഒപ്പം വീടിന്റെ ഉൾവശം വളരെ മനോഹരമായിരിക്കുന്നു എന്നും പലരും കമന്റ് നൽകി. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് “Never judge a book by its cover” (ഒരു പുസ്തകത്തിന്റെ കവർ കണ്ട് അത് വിലയിരുത്തരുത്) എന്നാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ
'ഇന്ന് ഞാൻ ഒറ്റയ്ക്കല്ല'; 70 -കാരൻറെ ആദ്യവീഡിയോ കണ്ടത് 21 ലക്ഷം പേർ; അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നെന്ന് നെറ്റിസെൻസ്