വിവാഹ ദിവസം വധുവിനെ കണ്ട സഹോദരന്‍റെ പ്രതികരണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published : May 17, 2024, 04:56 PM IST
വിവാഹ ദിവസം വധുവിനെ കണ്ട സഹോദരന്‍റെ പ്രതികരണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഏറെപ്പേരുടെ ശ്രദ്ധനേടി. വിവാഹ ദിനം സഹോദരിയെ കണ്ട വരന്‍റെ ഭാവമായിരുന്നു കാഴ്ചക്കാരുടെ ശ്രദ്ധ നേടിത്. 


രാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് വിവാഹം. അതിനാല്‍ തന്നെ വിവാഹ ദിനം അവിസ്മരണീയമാക്കാന്‍ ഏതാണ്ടെല്ലാവരും ശ്രദ്ധിക്കുന്നു. ചിലര്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി റജിസ്റ്റര്‍ വിവാഹം ചെയ്ത് വ്യത്യസ്തരാകുമ്പോള്‍ മറ്റ് ചിലര്‍ ബഹിരാകാശത്തിലും കടലിന് അടിയിലും ഹിമാനിയിലും വിമാനത്തിലും വച്ച് വിവാഹിതരാകുന്നു. ഓരോരുത്തരും ശ്രമിക്കുന്നത് തങ്ങളുടെ വിവാഹം അവിസ്മരണീയമാക്കാണ്. ഇന്ന് ഇന്ത്യയിലെ അതിസമ്പന്നരുടെ വിവാഹങ്ങള്‍ ആഴ്ചകളോളം നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഏറെപ്പേരുടെ ശ്രദ്ധനേടി. വിവാഹ ദിനം സഹോദരിയെ കണ്ട വരന്‍റെ ഭാവമായിരുന്നു കാഴ്ചക്കാരുടെ ശ്രദ്ധനേടിത്. 

whatekanshiwore എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്ന്, 'മിസ് യു ഭായി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരാള്‍ വാതില്‍ തുറന്ന് കൊടുക്കുമ്പോള്‍ വധുവിന്‍റെ സഹോദരനും സുഹൃത്തുക്കളും മുറിയിലേക്ക് പ്രവേശിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വധുവിന്‍റെ വേഷത്തില്‍ സഹോദരിയെ കണ്ട സഹോദരന്‍ ഉടനെ ഒരു വിസില്‍ അടിക്കുന്നു. പിന്നെ മുന്നോട്ട് നീങ്ങി പെങ്ങളെ കെട്ടിപ്പിടിക്കുന്നു. സഹോദരന്‍റെയും സഹോദരിയുടെയും വികാരനിര്‍ഭരമായ രംഗം കൂടെയുള്ളവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നു.

തെന്നിപ്പോയ മുട്ടുചിരട്ട വെറും കൈ ഉപയോഗിച്ച് ശരിയാക്കിയിടുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ

സഹോദരന്‍റെ സ്നേഹപ്രകടനത്തില്‍ വധു വികാരാധീനയാകുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പെട്ടെന്ന് തന്നെ വൈറലായി. നിരവധി കാഴ്ചക്കാര്‍ സഹോദരങ്ങളുടെ ബന്ധം എന്ത് മനോഹരമാണെന്ന് കുറിച്ചു. 'സ്നേഹമുള്ള സഹോദരനും സഹോദരിയും എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "വളരെ മനോഹരവും വിലയേറിയതുമായ നിമിഷം," മറ്റൊരു കാഴ്ചക്കാരനെഴുതി. വീഡിയോ കണ്ട് താനെന്തിന് വികാരാധീനനാകണം എന്ന് കുറിച്ചവരും ഉണ്ടായിരുന്നു. കമന്‍റ് ബോക്സില്‍ ഹൃദയത്തിന്‍റെ ഇമോജികള്‍ നിറച്ചവരും കുറവല്ല. 

മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

'ഹീറോ ഡാ'; വടിയൂന്നി പ്ലാറ്റ്ഫോമിലേക്ക് കയറി വൃദ്ധ ഓടിത്തുടങ്ങിയ വണ്ടിക്ക് കൈ നീട്ടി, ട്രെയിൻ നിന്നു, വീഡിയോ
മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറി, ഡാൻസ്; എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള വീഡിയോ വൈറൽ