'30 ദിവസത്തിനുള്ളിൽ 2 ജോലികൾ': ഇന്ത്യയിൽ നിന്ന് ദുബായിലുള്ള ജോലികൾ എങ്ങനെ നേടാമെന്ന് പങ്കുവച്ച് യുവതി, വീഡിയോ വൈറൽ

Published : Jun 16, 2026, 11:02 AM IST
Chanchal Kashyap

Synopsis

വെറും 30 ദിവസത്തിനുള്ളിൽ ഗൾഫിൽ രണ്ട് ജോലികൾ നേടിയ ഇന്ത്യൻ യുവതിയുടെ അനുഭവം വൈറലാകുന്നു. ദുബായിൽ ജോലി നേടാനായി ശരിയായ റോൾ തിരഞ്ഞെടുക്കുന്നത് മുതൽ സിവി തയ്യാറാക്കുന്നതും ലിങ്ക്ഡ്ഇൻ, ജോബ് പോർട്ടലുകൾ എന്നിവ ഉപയോഗിക്കുന്നതും വരെയുള്ള പ്രായോഗിക വഴികളാണ് ചഞ്ചൽ കശ്യപ് എന്ന യുവതി പങ്കുവെക്കുന്നത്.

 

ന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിന് ഗൾഫ് നാടുകളുമായി ഏറെ അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് കേരളത്തിന്‍റെ പ്രധാന വരുമാന ശ്രോതസുകളിലൊന്ന് ഗൾഫ് മലയാളികൾ അയക്കുന്ന പണമായിരുന്നു. ഇന്നും ഗൾഫിലേക്കുള്ള ഒഴുക്കിന് കുറവൊന്നും വന്നിട്ടില്ല. എന്നാൽ, പണ്ട് കൺസ്ട്രക്ഷൻ, ഹോട്ടൽ, ഷോറൂമുകൾ, എന്നിവിടങ്ങിലേക്കാണ് കൂടുതൽ ആളുകൾ ജോലിക്ക് പോയിരുന്നതെങ്കിൽ ഇപ്പോൾ അത് ഐടി മേഖലകൾ, അധ്യാപകർ, നേഴ്സിംഗ് തുടങ്ങിയ വൈവിധ്യമാർന്ന തോഴിൽ മേഖലകൾ തേടിയാണ് കൂടതൽ ആളുകളും ഗൾഫിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പഴയതിനേക്കാൾ മത്സരം ഇപ്പോൾ ഗൾഫ് ജോലികൾക്ക് വന്നിട്ടുണ്ട്. ഇതിനിടെയാണ് താൻ വെറും 30 ദിവസത്തിനിടെ ഗൾഫിൽ രണ്ട് ജോലികൾ നേടിയെന്നും അത് ഏങ്ങനെയെന്നും വിശദമാക്കി ഒരു ഇന്ത്യൻ യുവതി പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ആദ്യം എന്ത് വേണം?

ദുബായിൽ ജോലി ലഭിച്ചതിനെക്കുറിച്ചുള്ള ഒരു ഇന്ത്യൻ സ്ത്രീയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, വിദേശ ജോലി അന്വേഷണത്തിന്‍റെ ലളിതമായ, ഘട്ടം ഘട്ടമായുള്ള വിശദീകരണമായിരുന്നു അത്. ചഞ്ചൽ കശ്യപ് എന്ന യുവതിയാണ് താൻ ജോലി നേടിയെടുത്ത വഴി പങ്കുവച്ചത്. ഇന്ത്യയിൽ നിന്ന് യുഎഇ തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഒരു പ്രായോഗിക വഴികാട്ടിയായി ഇത് മാറി. വിദേശ ജോലികൾക്ക് അപേക്ഷിക്കുമ്പോൾ വ്യക്തതയും സ്ഥിരതയും എങ്ങനെ വ്യത്യാസപ്പെടുന്നെന്ന് അവർ കുറിപ്പിൽ പറയുന്നു. ഒരോ പടി പടിയായാണ് അവർ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

 

 

ആദ്യം ശരിയായ റോൾ തെരഞ്ഞെടുക്കുക. "നിങ്ങളുടെ റോളും വ്യവസായവും തെരഞ്ഞെടുക്കുക. നിങ്ങൾക്ക് ഏത് ജോലിയാണ് വേണ്ടതെന്ന് ആദ്യം വ്യക്തമായി മനസ്സിലാക്കുക," എന്ന് ചഞ്ചൽ കശ്യപ് പറയുന്നു. അതിനി വിൽപ്പന സേവന മേഖലയിൽ ആയാലും അഡ്മിനിസ്ട്രേഷൻ മേഖലയിൽ ആയാലും ഡിജിറ്റൽ മാർക്കറ്റിംഗായാലും ഹോസ്പിറ്റാലിറ്റി ആയാലും ആദ്യം എന്താണ് വേണ്ടതെന്ന് കൃത്യമായി തെരഞ്ഞെടുക്കുക. രണ്ടാമത്തെത് ഒരു നല്ല ദുബായ് സ്റ്റൈൽ സിവി ഉണ്ടാക്കുകയാണ്. അത് വൃത്തിയുള്ളതാകണം. ലളിതവും എടിഎസ് സൗഹൃദപരവും ആയിരിക്കണം. "തലക്കെട്ടിൽ 'ദുബായിലേക്ക് താമസം മാറാൻ തയ്യാറാണ്' എന്ന് പ്രത്യേകം എഴുതുക. ​​ചെറിയ വരികൾ പോലും റിക്രൂട്ട് ചെയ്യുന്നവർക്ക് ഒരു റെസ്യൂമെയെ വേറിട്ടതാക്കുമെന്നാണ് ചഞ്ചലിന്‍റെ അഭിപ്രായം. Talk U പോലുള്ള ആപ്പുകൾ ഉപയോഗിച്ച് UAE നമ്പർ ചേർക്കുന്നതിനെക്കുറിച്ചും അവർ കുറിച്ചു. ഇത് അപേക്ഷകൾക്കിടയിൽ നിങ്ങളുടെ അപേക്ഷയെ കൂടുതൽ പ്രാദേശികമാക്കാൻ സഹായിക്കും.

കീവേഡുകൾ പോലും പ്രധാനം

അടുത്തത് പ്രധാന തൊഴിൽ അന്വേഷക ഓൺലൈൻ ഇടമായ ലിങ്ക്ഡ്ഇനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ്. 'ദുബായിൽ ജോലി ചെയ്യാൻ തയ്യാറാണ്' എന്ന തലക്കെട്ട് നൽകുക, ഒപ്പം നിങ്ങൾക്ക് താത്പര്യമുള്ള വ്യവസായത്തിൽ നിന്നുള്ള കീവേഡുകൾ ചേർക്കുക,” ഇത്തരം കീവേടുകൾ ജോലി തിരയൽ സജീവമാക്കി നിർത്തുന്നു. ഒപ്പം ജോലി അലർട്ടുകളും ഓണാക്കിയിടുക. അതിന് ശേഷം ജോബ് പോർട്ടലുകൾ ശ്രദ്ധിക്കുക. അവിടെ ഉദ്യോഗാർത്ഥികളെ അവരുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ചഞ്ചൽ പ്രോത്സാഹിപ്പിക്കുന്നു. ബെയ്റ്റ്, നൗക്രി ഗൾഫ്, ഗൾഫ് ടാലന്‍റ്, മോൺസ്റ്റർ ഗൾഫ്, ഇൻഡീഡ് യുഎഇ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി അന്വേഷണം സജീവമാക്കുക. ഒന്നിലധികം സൈറ്റുകളിൽ നിങ്ങളുടെ സിവി അപ്‌ലോഡ് ചെയ്യുന്നത് തൊഴിൽ മേഖലയിൽ നിങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും ചഞ്ചൽ പറയുന്നു.

സ്ഥിരോത്സാഹിയായിരിക്കുക

തുടർന്ന് റിക്രൂട്ടർമാരെ നേരിട്ട് ബന്ധപ്പെടാൻ ച‌ഞ്ചൽ നിർദ്ദേശിക്കുന്നു. “ഹായ്, ദുബായിലെ അവസരങ്ങൾക്കായി ഞാൻ സജീവമായി തിരയുകയാണ്. ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന മാന്യമായ ആശയവിനിമയത്തിന് നിങ്ങളുടെ മുന്നിലെ വാതിലുകൾ തുറക്കാൻ കഴിയുമെന്നും ചഞ്ചൽ കൂട്ടിച്ചേർത്തു. ഏറ്റവും ഒടുവിലായി സ്ഥിരമായി എല്ലാ ദിവസവുമുള്ള അപ്ഡേറ്റുകൾ ഫോളോ അപ്പുകൾ, സജീവമായ പ്രൊഫൈൽ എന്നിവ പതുക്കെ നിങ്ങളുടെ സിവി ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പക്ഷേ. അതിന് സ്ഥിരോത്സാഹം ആവശ്യമാണ്. ചഞ്ചൽ കശ്യപിന്‍റെ കുറിപ്പ് നിരവധി തോഴിൽ അന്വേഷകരെ ആകർഷിച്ചു. ഗൾഫിലേക്കുള്ള ഘട്ടം ഘട്ടമായുള്ള തൊഴിൽ അന്വേഷണത്തിനുള്ള ഒരു പ്രായോഗികമായ വിശദീരണമാണ് ചഞ്ചൽ പങ്കുവച്ചതെന്ന് നിരവധി പേർ കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

ശബ്ദ ശല്യമെന്ന് പരാതി, അപ്പാർട്ട്മെന്‍റിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ നായയെ വെടിവച്ച് കൊന്നു, ഉടമയുടെ കരച്ചിലിൽ നീതി ആവശ്യപ്പെട്ട് നെറ്റിസെൺസ്
സഹാറ മരുഭൂമിയിൽ ഒട്ടകപ്പുറത്തിരുന്ന് ഓഫീസ് സൂ കോളിൽ പങ്കെടുത്ത് യുവാവ്; ഇതാണ് സ്വപ്ന ജീവിതമെന്ന് നെറ്റിസെൺസ്