മരത്തിന്‍റെ ഏറ്റവും മുകളില്‍ നിന്ന് 'കൈവിട്ട' നൃത്തം; കശ്മീരി യുവതിയുടെ വീഡിയോ വൈറൽ

Published : Apr 26, 2025, 03:51 PM IST
മരത്തിന്‍റെ ഏറ്റവും മുകളില്‍ നിന്ന് 'കൈവിട്ട' നൃത്തം; കശ്മീരി യുവതിയുടെ വീഡിയോ വൈറൽ

Synopsis

മരത്തിന്‍റെ തുഞ്ചത്ത് നിന്ന് കൈവിട്ടുള്ള യുവതിയുടെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി 


രത്തില്‍ കയറുന്നതില്‍ ഇന്ന് സ്ത്രീകളും അത്ര പിന്നില്ലല്ല. തെങ്ങ് കയറുന്ന സ്ത്രീകളുടെ നിരവധി കഥകൾ പലപ്പോഴായി നമ്മൾ വായിച്ചിട്ടുണ്ട്. എന്നാല്‍, കൂറ്റന്‍ മരത്തിന്‍റെ തുഞ്ചത്ത് കയറി നിന്ന് നൃത്തം ചെയ്യുകയെന്ന് പറഞ്ഞാല്‍ അത് ചില്ലറ കാര്യമൊന്നുമല്ല. സംഗതി പതിവ് പോലെ ഇന്‍സ്റ്റാഗ്രാം ലൈക്കിനും ഷെയറിനും വേണ്ടിയുള്ളതാണെങ്കിലും കാഴ്ചക്കാരെല്ലാം ഇപ്പോൾ വീഡിയോയ്ക്ക് പുറകെയാണ്. 

ജമ്മു കശ്മീരിലെ താഴ്‌വരകളിൽ നിന്നുള്ള ഉഷ നാഗവൻഷി എന്ന സ്ത്രീയാണ് താരം. 'ഉഷ നാഗവൻഷി31' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റില്‍ ഉൽ ഒരു മരത്തിന്‍റെ മുകളില്‍ കയറി നിന്ന് നൃത്തം ചെയ്യുന്നത് കാണാം. 2012 ലെ ഹിന്ദി ചിത്രമായ ഇഷാക്സാദെയിലെ ബോളിവുഡ് ചാർട്ട്ബസ്റ്റർ 'മേരാ ആഷിഖ് ചല്ല' എന്ന ഗാനത്തിനായിരുന്നു അവർ നൃത്തം ചെയ്തത്. 

Read More: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വിക്കാന്‍ വച്ചത് 1917 ലെ കപ്പല്‍ച്ചേതം, വിറ്റ് പോയത് വെറും 34,000 രൂപയ്ക്ക്

Read More: സെക്യൂരിറ്റി ജീവക്കാരനോട് മുട്ടുകുത്തി വണങ്ങാന്‍ ആവശ്യപ്പെട്ട് വിനോദ സഞ്ചാരി; രൂക്ഷ വിമർശനം

അധികം ശാഖകളൊന്നുമില്ലാത്ത മരത്തിന്‍റെ മുകളില് കയറി നിന്ന് അവർ പാട്ടിനൊപ്പിച്ച് ശരീരം ചലിപ്പിക്കുന്നു. അതേസമയം കാലുകൾ മരത്തില്‍ ഉറപ്പിച്ച് തന്നെ നിർത്തിയിരിക്കുന്നു. അതേസമയം കാഴ്ചക്കാര്‍ക്ക് അവര്‍ താഴെവീഴുമോയെന്ന ഭയമുണ്ടാവുന്നതും സ്വാഭാവീകം. അത്രയും സുരക്ഷിതമല്ലാത്ത തരത്തിലാണ് അവരുടെ നില്‍പ്പും ചലനവും. വീഡിയോ വളരെ വേഗം വൈറലായി. ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരു കാഴ്ചക്കാരന്‍ എഴുതിയത്.'മരണം ദീദിയെ ഭയക്കുന്നു'വെന്നാണ്. മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി ചോദിച്ചത്, താഴെ ഇന്‍റര്‍നെറ്റ് സ്പീഡ് കുറവാണോ എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരന്‍ അടുത്തത് ഈഫല്‍ ടവറിന് മുകളില്‍ നിന്നായിരിക്കുമെന്ന് കുറിച്ചു. മറ്റൊരാൾ കുത്തബ് മീനാർ എന്നായിരുന്നു എഴുതിയത്. 

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ