Viral video : ബോട്ടിനെ വിടാതെ പിന്തുടർന്ന് കൊലയാളിത്തിമിംഗലം, പിന്നെ സംഭവിച്ചത്

Published : Jun 19, 2023, 08:03 AM IST
Viral video : ബോട്ടിനെ വിടാതെ പിന്തുടർന്ന് കൊലയാളിത്തിമിംഗലം, പിന്നെ സംഭവിച്ചത്

Synopsis

ബോട്ടിന്റെ നേരെ കുതിക്കുന്ന കൊലയാളിത്തിമിംഗലത്തിന് എങ്ങനെ എങ്കിലും തന്റെ ലക്ഷ്യസ്ഥാനത്ത് എത്തണം എന്ന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും അത് പിന്മാറാൻ തയ്യാറാവാതെ വീണ്ടും വീണ്ടും ബോട്ടിനെ അക്രമിക്കാൻ തന്നെ ശ്രമിക്കുകയാണ്.

കാട്ടിലും കടലിലും ജീവിക്കുന്ന ജീവികളുമായി നേർക്കുനേർ വരിക എന്നാൽ ആരും പേടിച്ചു പോകുന്ന കാര്യമാണ്, അതിനി എത്ര ധൈര്യമുണ്ട് എന്ന് പറഞ്ഞാലും ആ സമയത്ത് നമ്മളൊന്ന് കിടുങ്ങിപ്പോകും. അത്തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എത്ര ധൈര്യശാലിയാണ് എന്ന് പറഞ്ഞാലും ആ വീഡിയോ കാണുമ്പോൾ പോലും നമ്മിൽ പലരും ഭയക്കാറുണ്ട് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും. ഇത് പകർത്തിയിരിക്കുന്നത് കാട്ടിലല്ല, മറിച്ച് വെള്ളത്തിലാണ്.

കൊലയാളിത്തിമിംഗലമാണ് വീഡിയോയിൽ. ഒരു ബോട്ടിനെ തുടരെ പിന്തുടരുന്ന ഒരു കൊലയാളിത്തിമിംഗലത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ജിബ്രാൾട്ടർ കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ബോട്ടിലെ ഡെലിവറി ജീവനക്കാർ തന്നെയാണ് പ്രസ്തുത വീഡിയോ പകർത്തിയത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളിൽ കാണുന്നത് ഒരു കൊലയാളിത്തിമിംഗലം ബോട്ടിനെ വിടാതെ പിന്തുടരുന്നതും ആക്രമിക്കാൻ വരുന്നതുമാണ്.

ബോട്ടിന്റെ നേരെ കുതിക്കുന്ന കൊലയാളിത്തിമിംഗലത്തിന് എങ്ങനെ എങ്കിലും തന്റെ ലക്ഷ്യസ്ഥാനത്ത് എത്തണം എന്ന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും അത് പിന്മാറാൻ തയ്യാറാവാതെ വീണ്ടും വീണ്ടും ബോട്ടിനെ അക്രമിക്കാൻ തന്നെ ശ്രമിക്കുകയാണ്. വീഡിയോയുടെ കാപ്ഷനിൽ തങ്ങളുടെ ഡെലിവറി ജീവനക്കാർ പകർത്തിയ ദൃശ്യങ്ങളിൽ കൊലയാളിത്തിമിംഗലം ബോട്ടിനെ അക്രമിക്കാൻ വരികയാണ് എന്ന് കുറിച്ചിട്ടുണ്ട്.

catamaranguru പങ്കുവച്ച വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കയാണ്. നിരവധിപ്പേരാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ പങ്കുവച്ചതും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. ഇത് ഒരു ഭയപ്പെടുത്തുന്ന ദൃശ്യമാണ് എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

വീഡിയോ കാണാം:

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും