
ഭീമൻ പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ. മൂന്ന് മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 70 കിലോ വരെ ഭാരം ഉണ്ടാവാം. ഇവയുടെ വലിപ്പം കാരണം തന്നെ ഇവ വസിക്കുന്ന സ്ഥലങ്ങളിൽ മിക്കവാറും ഇവ ആധിപത്യം പുലർത്താറുണ്ട്. പക്ഷികൾ, സസ്തനികൾ തുടങ്ങിയ ഇരകളെ ഇവ പതിയിരുന്ന് പിടിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇവയ്ക്ക് വിഷമുണ്ട് എന്നും കരുതുന്നു.
ഇപ്പോൾ ഒരു കൊമോഡോ ഡ്രാഗണിന്റെ പഴയ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. അതിൽ ഒരു ആമയുടെ തോട് അത് തൊപ്പി പോലെ തലയിൽ ധരിച്ചിരിക്കുന്നത് കാണാം. ഈ കൊമോഡോ ഡ്രാഗൺ തന്നെ കൊന്ന ആമയുടെ തോടാണ് അത് എന്നാണ് കരുതുന്നത്.
വീഡിയോയിൽ ഒരു കൊമോഡോ ഡ്രാഗൺ ബീച്ചിലേക്ക് നടന്ന് വരുന്നത് കാണാം. അപ്പോൾ അതിന്റെ തലയിൽ ഈ ആമയുടെ തോടുണ്ട്. എന്തോ വലിയ സംഭവം ചെയ്ത് വിജയിച്ച ശേഷം ജേതാവ് വരുന്നത് പോലെയാണ് തലയിൽ ആമത്തോടുമായി കൊമോഡോ ഡ്രാഗണിന്റെ വരവ്. കുറച്ച് ദൂരം നടന്ന ശേഷം അത് തന്റെ തല നന്നായി കുലുക്കുകയും അപ്പോൾ ആ ആമത്തോട് തലയിൽ നിന്നും താഴെ പോവുന്നതും കാണാം.
ഫാസിനേറ്റിംഗ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കൊമോഡോ ഡ്രാഗൺ ഒരു ആമയെ തിന്നു. അതിന്റെ തോട് തൊപ്പി പോലെ തലയിൽ വച്ചിരിക്കുന്നു എന്ന് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്.
ഏതായാലും നിരവധിപ്പേരാണ് ഈ ഭീമൻ പല്ലിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കണ്ടതും അതിന് കമന്റുകളിട്ടതും.
വീഡിയോ കാണാം: