ഹോ ഒന്നനങ്ങാൻ പോലും വയ്യ, ഉറുമ്പിൻകൂട്ടം പോലെ ആളുകൾ, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ അവസ്ഥ

Published : Jan 04, 2025, 05:46 PM IST
ഹോ ഒന്നനങ്ങാൻ പോലും വയ്യ, ഉറുമ്പിൻകൂട്ടം പോലെ ആളുകൾ, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ അവസ്ഥ

Synopsis

അതുകൊണ്ടും തീർന്നില്ല, ഒരാൾ ഈ വീഡിയോയിൽ കണ്ട സ്ഥലത്തെ വിശേഷിപ്പിച്ചത് 'സെവൻത് റിം​ഗ് ഓഫ് ഹെൽ' എന്നാണ്. ജാപ്പനീസ് ആർട്ട് ബ്ലോഗായ സ്പൂൺ & തമാഗോയുടെ ഉടമ ജോണി വാൾഡ്മാനാണ് എക്സിൽ ഷെയർ ചെയ്ത വീഡിയോയോടൊപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നത്.

ലോകത്തിലുള്ള വിനോദസഞ്ചാരികളെയെല്ലാം ആകർഷിക്കുന്ന രാജ്യമാണ് ജപ്പാൻ. മനോഹരമായ ഇവിടുത്തെ പല ന​ഗരങ്ങളും വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയമാണ്. 2024 അവസാനത്തോടെ ഏകദേശം 35 ദശലക്ഷം വിനോദസഞ്ചാരികളാണ് ജപ്പാൻ സന്ദർശിച്ചതത്രെ. 

എന്നാൽ, മനോഹരങ്ങളായ ഇടങ്ങളോടുള്ള ആളുകളുടെ പ്രിയം ഇത്തരം സ്ഥലങ്ങളെയെല്ലാം ഇന്ന് ആളുകളുടെ തിരക്കുകൊണ്ട് മൂടിയിരിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കയാണ്. ജപ്പാനിൽ നിന്നുള്ള അതുപോലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോ കണ്ട് ആളുകൾ അന്തംവിടുകയാണ്. ഒപ്പം എങ്ങനെയാണ് ഇവിടെ നിങ്ങൾ എന്തെങ്കിലും കാഴ്ചകൾ ആസ്വദിക്കുക എന്നും ആളുകൾ ചോദിക്കുന്നു. അതുകൊണ്ടും തീർന്നില്ല, ഒരാൾ ഈ വീഡിയോയിൽ കണ്ട സ്ഥലത്തെ വിശേഷിപ്പിച്ചത് 'സെവൻത് റിം​ഗ് ഓഫ് ഹെൽ' എന്നാണ്. ജാപ്പനീസ് ആർട്ട് ബ്ലോഗായ സ്പൂൺ & തമാഗോയുടെ ഉടമ ജോണി വാൾഡ്മാനാണ് എക്സിൽ ഷെയർ ചെയ്ത വീഡിയോയോടൊപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നത്.

ജപ്പാൻ്റെ സാംസ്കാരിക ഹൃദയമായ ക്യോട്ടോയാണ് വീഡിയോയിൽ കാണുന്നത്. ക്യോട്ടോയിലെ ഹിഗാഷിയാമ ഏരിയയിലെ പ്രശസ്തമായ സനെൻസാക സ്‌ട്രീറ്റിലെ തിരക്കാണ് ഇതിൽ കാണുന്നത്. നിറയെ ആളുകളാണ് ഇവിടെ. ഉറുമ്പിൻകൂട്ടം പോലെയാണ് മിക്കവാറും ആളുകൾ നീങ്ങുന്നത്. അതിനിടെ ഒരുദ്യോ​ഗസ്ഥൻ ജനത്തിരക്ക് നിയന്ത്രിക്കാൻ നോക്കുന്നുണ്ട്. 

നഗരത്തിലെ പ്രശസ്തമായ കിയോമിസു-ദേര ക്ഷേത്രത്തിലേക്കുള്ള കല്ലിട്ട പാത കൂടിയാണ് ഇത്. നിരവധിപ്പേരാണ് ക്ഷേത്രത്തിലേക്ക് ഇതിലൂടെ പോവുന്നത്. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ഇവിടെ ഇരുവശത്തും ആളുകൾ താമസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്തായാലും, വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 

നിയന്ത്രിതമായ ടൂറിസം കൊണ്ടുവരണം, ഇല്ലെങ്കിൽ അത് മനോഹരമായ സ്ഥലങ്ങളെയെല്ലാം ഇല്ലാതാക്കി കളയും എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതുപോലെ, ഇവിടെയുള്ള ജനങ്ങൾക്ക് ഇതൊരു ബുദ്ധിമുട്ടാവില്ലേ എന്ന് ചോദിച്ചവരും ഉണ്ട്. 

പറയ് എങ്ങനെ കാണാതിരിക്കും ഈ വീഡിയോ; ഈ ചേട്ടന്മാരെല്ലാം ഇങ്ങനെയാണോ? വികൃതി കൂടിപ്പോയി, വിങ്ങിപ്പൊട്ടി പെങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്