എന്നോടെന്തിനിത് ചെയ്യുന്നു? ആരാണിതിന് പിന്നില്‍? സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്, കണ്ട് ഞെട്ടലോടെ യുവതി

Published : Mar 16, 2025, 02:27 PM ISTUpdated : Mar 16, 2025, 02:28 PM IST
എന്നോടെന്തിനിത് ചെയ്യുന്നു? ആരാണിതിന് പിന്നില്‍? സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്, കണ്ട് ഞെട്ടലോടെ യുവതി

Synopsis

തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ട് എന്നും കെൽസി വെളിപ്പെടുത്തി. പിന്നീട് വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ താരങ്ങളുണ്ട്. പല ഇൻഫ്ലുവൻസർമാർക്കും മില്ല്യൺ കണക്കിന് ഫോളോവേഴ്സുമുണ്ട്. വലിയ ആരാധകവൃന്ദം തന്നെയുള്ള അനേകം ഇൻഫ്ലുവൻസർമാരെ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ യുഎസ്സിൽ നിന്നുള്ള ഇൻഫ്ലുവൻസറാണ് കെൽസി കോറ്റ്സൂർ. വളരെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ കെൽസി വെളിപ്പെടുത്തുന്നത്. 

തന്റെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച ശേഷം വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെയൊക്കെ വിൽക്കുന്ന ഒരു വെബ്സൈറ്റുണ്ട് എന്നാണ് അവൾ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. 

തന്റെ പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്കുള്ളത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ട് എന്നും കെൽസി വെളിപ്പെടുത്തി. പിന്നീട് വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചിട്ടുണ്ട്. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. 

'ഹോട്ട് പ്രൊഡക്ട്' എന്ന് പറഞ്ഞാണ് ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 'കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്' എന്നാണ് അതിന് ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്. ആരാണ് ഇത് തന്നോട് ചെയ്തിരിക്കുന്നത് എന്നാണ് കെൽസി ചോദിക്കുന്നത്. 

കെൽസി പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാട് കമന്റുകളും വന്നിട്ടുണ്ട്. 'ഇത് ശരിക്കും ഭ്രാന്ത് തന്നെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇത് വളരെ വിചിത്രം തന്നെ, എന്തിനാണ് ഇവ വാങ്ങുന്നുണ്ടാവുക' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ഇത് കൊള്ളാം, പക്ഷേ ഇതിൽ നിന്നും നിങ്ങൾക്ക് കൂടി പണം നൽകേണ്ടതായിട്ടുണ്ട് എന്നാണ്. 

അമ്മ ഇങ്ങനെ ജീവിച്ചാൽ പോരാ, സ്വന്തം സന്തോഷം കണ്ടെത്തണം, 16 -കാരന്റെ വാക്കുകളേറ്റെടുത്ത് സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും