ഒരാള്‍ക്കും അവളെ തൊടാനാവില്ല; നായകൾക്കൊപ്പം കൂട്ടുകൂടി പെൺകുട്ടി, വീഡിയോ 

Published : May 25, 2025, 10:45 AM IST
ഒരാള്‍ക്കും അവളെ തൊടാനാവില്ല; നായകൾക്കൊപ്പം കൂട്ടുകൂടി പെൺകുട്ടി, വീഡിയോ 

Synopsis

'പുലിയ്ക്കോ കടുവയ്ക്കോ ഒന്നും തന്നെ അവളെ തൊടാനാവില്ല, അവൾക്ക് Z+ സുരക്ഷയാണ്' എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയത്. 'ഇവളാണ് ശരിക്കും ഡിസ്നി പ്രിന്‍സസ്' എന്നാണ് മറ്റൊരാള്‍ കമന്‍റ് നല്‍കിയത്.

വളരെ മനോഹരങ്ങളായ അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്. ഒരു കൊച്ചുപെൺകുട്ടിയും കുറച്ച് നായകളും തമ്മിലുള്ള അപൂർവ സൗഹൃദവും അടുപ്പവുമാണ് വീഡിയോയിൽ കാണുന്നത്.

Tivvvvy എന്ന യൂസറാണ് വീഡിയോ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കുറച്ചധികം നായകളേയും കാണാം. വിവിധ സമയങ്ങളിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 

വീഡിയോയിൽ പെൺകുട്ടി ഈ നായകൾക്കൊപ്പം നടക്കുന്നതും അവയ്ക്കൊപ്പം കളിക്കുന്നതുമൊക്കെയാണ് കാണുന്നത്. അവൾ അവയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതും അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ കാണാം. 

മാത്രമല്ല, അതിൽ നായയുടെ പുറത്ത് കയറിക്കൊണ്ട് അവൾ സഞ്ചരിക്കുന്നതും വീഡിയോയിൽ കാണാം. അവളോട് നായകൾക്കും ഏറെ കരുതലും അടുപ്പവുമാണ് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. അത്രയേറെ അടുപ്പത്തോടെയാണ് അവ പെൺകുട്ടിയുമായി ഇടപഴകുന്നത്. പെൺകുട്ടിയും യാതൊരു സങ്കോചവും ഇല്ലാതെ തന്നെയാണ് അവയോട് ഇടപഴകുന്നത്. 

നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'പെൺകുട്ടിക്ക് സുരക്ഷ നൽകാൻ മറ്റാരും വേണ്ട, അത്രയേറെ അവൾ ആ നായകൾക്കൊപ്പം സുരക്ഷിതയാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

'പുലിയ്ക്കോ കടുവയ്ക്കോ ഒന്നും തന്നെ അവളെ തൊടാനാവില്ല, അവൾക്ക് Z+ സുരക്ഷയാണ്' എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയത്. 'ഇവളാണ് ശരിക്കും ഡിസ്നി പ്രിന്‍സസ്' എന്നാണ് മറ്റൊരാള്‍ കമന്‍റ് നല്‍കിയത്. 'ഒരാള്‍ക്കും അവളെ തൊടാനാവില്ല, ഒരാള്‍ക്കും എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ
‌ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി