ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്, വീഡിയോയുമായി യുവതി, ഇത് സത്യമോ എന്ന് നെറ്റിസൺസ്

Published : Jan 19, 2025, 12:43 PM IST
ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്, വീഡിയോയുമായി യുവതി, ഇത് സത്യമോ എന്ന് നെറ്റിസൺസ്

Synopsis

ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്, സ്വിഗ്ഗി ആപ്പ് വഴിയാണ് യുവതി ക്വിനോവ അവോക്കാഡോ സാലഡ് ഉൾപ്പെടുന്ന ഓർഡർ നൽകിയത് എന്നാണ്.

ഭക്ഷണത്തിൽ നിന്നും പലതരത്തിലുള്ള വസ്തുക്കളും ജീവികളെയും ഒക്കെ കണ്ടെത്തുന്ന അനേകം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള അനേകം വീഡിയോകളും ചിത്രങ്ങളും അനുഭവങ്ങളും എല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവും. സമാനമായ അനുഭവമാണ് ഹൈദ്രബാദിൽ നിന്നുള്ള ഈ യുവതിക്കും ഉണ്ടായത്. അവർ‌ ഓർഡർ ചെയ്ത ഭക്ഷണത്തിൽ കണ്ടെത്തിയത് ഒരു ഒച്ചിനെയാണ്. 

യുവതി ഓർഡർ ചെയ്ത അവോക്കാഡോ ക്വിനോവ സാലഡിലാണ് ജീവനുള്ള ഒച്ചിനെ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്, സ്വിഗ്ഗി ആപ്പ് വഴിയാണ് യുവതി ക്വിനോവ അവോക്കാഡോ സാലഡ് ഉൾപ്പെടുന്ന ഓർഡർ നൽകിയത് എന്നാണ്. ഇതിൽ കണ്ടെത്തിയ ജീവനുള്ള ഒച്ചിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഷോയു എന്ന് എഴുതിയിരിക്കുന്ന പാക്കറ്റ് കാണാം. ഒപ്പം ബില്ലിന്റെ ചിത്രവും ഉണ്ട്. അതോടൊപ്പം തന്നെ ഓർഡർ ചെയ്തിരുന്ന ക്വിനോവ അവോക്കാഡോ സാലഡും അതോടൊപ്പം അതിൽ നിന്നും കണ്ടെത്തിയ ജീവനുള്ള ഒച്ചിനെയും കാണാം. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, ഇത് ഫുഡ് ഇൻസ്പെക്ഷൻ ടീമിനെ തന്നെ അറിയിക്കേണ്ടതാണ് എന്നാണ്. സമാനമായ അനവധി കമന്റുകൾക്കൊപ്പം തന്നെ ഇതിന് രസകരമായ കമന്റുകൾ നൽകിയവരും ഉണ്ട്. 

എന്നാൽ, ഇത് കള്ളമാണോ, കാരണം ഇതുപോലെയുള്ള നിരവധി വീഡിയോകൾ ഇപ്പോൾ ഫീഡിൽ കാണുന്നുണ്ട് എന്ന് സംശയം പ്രകടിപ്പിച്ചവരും ഒരുപാടുണ്ട്. 

ഭയാനകമായ ദൃശ്യങ്ങൾ; പ്രാണനുവേണ്ടി ചാടിക്കയറിയത് മരത്തിൽ, തൊട്ടുമുന്നില്‍ തുറിച്ചുനോക്കി നില്‍ക്കുന്ന കടുവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും