Viral video: അപ്പോ എങ്ങനാ? എക്കാലത്തെയും മികച്ച മാജിക് ട്രിക്കിനുള്ള അവാർഡ് ഈ സഹോദരങ്ങൾക്ക് തന്നല്ലേ?

Published : May 06, 2023, 07:41 AM IST
Viral video: അപ്പോ എങ്ങനാ? എക്കാലത്തെയും മികച്ച മാജിക് ട്രിക്കിനുള്ള അവാർഡ് ഈ സഹോദരങ്ങൾക്ക് തന്നല്ലേ?

Synopsis

അങ്ങനെ എളുപ്പത്തിൽ തോറ്റു കൊടുക്കാൻ ചേച്ചി മജീഷ്യ തയ്യാറായിരുന്നില്ല. അവൾ രണ്ടും കൽപ്പിച്ച് അടുത്ത വിദ്യ പ്രയോഗിച്ചു. മറ്റൊന്നുമായിരുന്നില്ല അനുജനെ പതിയെ ഒന്ന് ചവിട്ടി ഭിത്തിക്ക് പുറകിലേക്ക് തള്ളി അപ്രത്യക്ഷനാക്കി.

കാലങ്ങൾ എത്ര പിന്നിട്ടാലും സഹോദരങ്ങൾക്ക് ഒപ്പം ചെലവഴിക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മകൾക്ക് വല്ലാത്തൊരു മധുരം തന്നെയായിരിക്കും. ജീവിതകാലം മുഴുവൻ നെഞ്ചേറ്റാൻ എണ്ണമറ്റ കഥകൾ സ്വന്തമായി ഉള്ളവരായിരിക്കാം നമ്മിൽ പലരും. പക്ഷേ, അവയൊന്നും സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു കൊച്ചു പെൺകുട്ടിയുടെയും അവളുടെ കുഞ്ഞനുജന്റെയും വാനിഷിംഗ് മാജിക്കിനോളം വരാൻ സാധ്യതയില്ല. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും കാണും എന്ന് മാത്രമല്ല ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും.

ഹർഷ് മാർവാല എന്ന് ട്വിറ്റർ അക്കൗണ്ട് ഹോൾഡർ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാജിക് ട്രിക്ക് എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമായി കഴിഞ്ഞു.

ഒരു കൊച്ചു പെൺകുട്ടിയും അവളുടെ കുഞ്ഞനുജനുമാണ് വീഡിയോയിൽ. ഇരുവരും ചേർന്ന് ഒരു മാജിക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും മാജിക്കില്ല വാനിഷിംഗ് മാജിക് തന്നെയാണ് ഇരുവരും ചേർന്ന് ചെയ്യാൻ പോകുന്നത്. അതിനായി ഒരു വലിയ പുതപ്പും പെൺകുട്ടിയുടെ കയ്യിൽ ഉണ്ട്. ആദ്യം അനുജനെ മറച്ചുകൊണ്ട് മുൻപിൽ പുതപ്പ് പിടിക്കുന്നു. ശേഷം ഇരുവരും ചേർന്ന് പതിയെ ഒരു മതിലിന്  സമീപത്തേക്ക് നീങ്ങുന്നു. ശേഷം അവൾ പുതപ്പു മാറ്റുന്നു. അപ്പോൾ അനുജൻ അപ്രത്യക്ഷമാകും. ഇതായിരുന്നു അവരുടെ മാജിക്. പക്ഷേ എന്തു പറയാനാ കുഞ്ഞനുജന് ഒരു അബദ്ധം പറ്റി. അവൻ ഭിത്തിക്ക് മറവിൽ ഒളിച്ചിരുന്നപ്പോൾ കുറച്ചുഭാഗം പുറത്തോട്ട് നിന്നത് പാവം അറിഞ്ഞില്ല. 

പക്ഷേ അങ്ങനെ എളുപ്പത്തിൽ തോറ്റു കൊടുക്കാൻ ചേച്ചി മജീഷ്യ തയ്യാറായിരുന്നില്ല. അവൾ രണ്ടും കൽപ്പിച്ച് അടുത്ത വിദ്യ പ്രയോഗിച്ചു. മറ്റൊന്നുമായിരുന്നില്ല അനുജനെ പതിയെ ഒന്ന് ചവിട്ടി ഭിത്തിക്ക് പുറകിലേക്ക് തള്ളി അപ്രത്യക്ഷനാക്കി. ഒരു ചെറു ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആകില്ല എന്നതാണ് സത്യം. ഏതായാലും വീഡിയോ കണ്ട എല്ലാവർക്കും കുട്ടി മജീഷ്യന്മാരെ നന്നേ ബോധിച്ചു എന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും