Viral video: അപ്രതീക്ഷിതമായി കുതിച്ച് ചാടി കരടി, ഭയന്നോടി പ്രിൻസിപ്പൽ

Published : May 04, 2023, 08:06 AM ISTUpdated : May 04, 2023, 09:20 AM IST
Viral video: അപ്രതീക്ഷിതമായി കുതിച്ച് ചാടി കരടി, ഭയന്നോടി പ്രിൻസിപ്പൽ

Synopsis

ദൃശ്യങ്ങളിൽ കാണുന്നത് പ്രിൻസിപ്പൽ നേരെ മാലിന്യം നിറച്ചിരിക്കുന്നതിന് അടുത്തേക്ക് വരുന്നതും അത് തുറക്കുന്നതുമാണ്. പെട്ടെന്ന് അതിൽ നിന്നും അപ്രതീക്ഷിതമായി കരടി കുതിച്ച് ചാടുന്നു.

സത്യം പറഞ്ഞാൽ മനുഷ്യർക്ക് കര‌ടികളെ പേടിയാണ്. അവയുടെ വലിപ്പം, ശക്തി എല്ലാം ഇതിന് കാരണമാകാറുണ്ട്. തനിക്ക് ഭീഷണിയാണ് എന്ന് തോന്നിയാലോ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനോ, തന്റേതെന്ന് വിശ്വസിക്കുന്ന ഇടം സംരക്ഷിക്കാനോ ഒക്കെ വേണ്ടി അവ ചിലപ്പോൾ അക്രമകാരികളാകാറും ഉണ്ട്. അതുപോലെ തന്നെ വിദ​ഗ്ദ്ധർ പറയുന്നത് അവ എപ്പോൾ എങ്ങനെ ഉപദ്രവിക്കും എന്ന് പറയാൻ സാധിക്കില്ല എന്നാണ്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

യുഎസ്സിലെ ഒരു സ്കൂൾ പ്രിൻസിപ്പലിനാണ് അത്യന്തം പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്. പാർക്കിം​ഗ് ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെസ്റ്റ് വിർജീനിയയിലെ സെല എലിമെന്ററി സ്കൂളിലെ പ്രിൻസിപ്പലിന് നേരെയാണ് അപ്രതീക്ഷിതമായി കരടി ചാടിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്രിൻസിപ്പൽ ജെയിംസ് മാർഷ് സ്‌കൂളിന് പുറത്തുള്ള മാലിന്യമിടുന്ന പാത്രം തുറക്കവെയായിരുന്നു അതിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ കരടി കുതിച്ച് ചാടിയത്. 

നിക്കോളാസ് കൗണ്ടി ബോർഡ് ഓഫ് എജ്യുക്കേഷനാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് പ്രിൻസിപ്പൽ നേരെ മാലിന്യം നിറച്ചിരിക്കുന്നതിന് അടുത്തേക്ക് വരുന്നതും അത് തുറക്കുന്നതുമാണ്. പെട്ടെന്ന് അതിൽ നിന്നും അപ്രതീക്ഷിതമായി കരടി കുതിച്ച് ചാടുന്നു. അതോടെ ഭയന്നു പോയ പ്രിൻസിപ്പൽ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. അത് മാത്രമല്ല കരടിയും മറ്റൊരു വഴിയെ പാഞ്ഞു പോവുകയാണ്.

കരടി അതിന്റെ അകത്ത് കുടുങ്ങിപ്പോയതായിരിക്കാം എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അതിവേ​ഗം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്.

വീഡിയോ കാണാം:

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി