കിട്ടുന്ന ശമ്പളം മുഴുവനും വാടക കൊടുക്കണം, ചെറിയ വീടും വൻ ചിലവും; ന​ഗരങ്ങളിലെ ജോലി കൊണ്ട് കാര്യമുണ്ടോ? വീഡിയോ

Published : Sep 07, 2026, 01:31 PM IST
viral video

Synopsis

‘ഇവിടെ കരിയർ അവസരങ്ങൾ ധാരാളമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ആളുകൾ ഇങ്ങോട്ട് വരുന്നത്. എന്നാലോ പലരും മാസം 25,000 രൂപ സമ്പാദിക്കുകയും ആ മുഴുവൻ തുകയും ഇവിടെ വാടകയായി നൽകുകയും ചെയ്യുന്നു.’

നോയിഡയിലെ ജീവിതവും ഉത്തർപ്രദേശിലെ തന്റെ സ്വന്തം നാടായ ബാന്ദയും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അഖണ്ഡ് എന്ന യുവാവ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മെട്രോ നഗരങ്ങളിലെ കരിയർ സാധ്യതകൾക്കായി ജീവിതം ഹോമിക്കുന്നത് എത്രത്തോളം പ്രയോജനപ്രദമാണെന്നാണ് അഖണ്ഡ് ചോദിക്കുന്നത്.

'ഞാൻ നിലവിൽ നോയിഡയിലാണ്, പക്ഷേ എന്റെ വീട് ഉത്തർപ്രദേശിലെ ബന്ദയിലാണ്. അവിടെ ഞങ്ങൾക്ക് സ്വന്തമായി ചെറിയ പ്ലോട്ടുകളിൽ പണിത ഇൻഡിപെൻഡന്റ് വീടുകളുണ്ട്. എന്നാൽ ഇവിടെ, ഈ വലിയ കെട്ടിടങ്ങളിലേക്ക് നോക്കൂ... ആളുകൾ ഈ കൊച്ചു വീടുകളിൽ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അത്ഭുതം തോന്നും. ഉദാഹരണത്തിന്, ഒരു 2BHK ഫ്ലാറ്റിൽ വളരെ ചെറിയ രണ്ട് മുറികളിലാകും ആളുകൾ താമസിക്കുന്നത്' അഖണ്ഡ് പറയുന്നു.

വലിയ നഗരങ്ങൾ മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉയർന്ന ജീവിതച്ചെലവ് അതുകൊണ്ട് താങ്ങാനാവുമോ എന്നും യുവാവ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 'ഇവിടെ കരിയർ അവസരങ്ങൾ ധാരാളമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ആളുകൾ ഇങ്ങോട്ട് വരുന്നത്. എന്നാലോ പലരും മാസം 25,000 രൂപ സമ്പാദിക്കുകയും ആ മുഴുവൻ തുകയും ഇവിടെ വാടകയായി നൽകുകയും ചെയ്യുന്നു. അതും ഇത്രയും ചെറിയ മുറികൾക്ക്! വാടകയാണെങ്കിൽ വളരെ ഉയർന്നതാണ് താനും' എന്നും അഖണ്ഡ് കൂട്ടിച്ചേർത്തു.

വലിയ നഗരങ്ങളിലേക്ക് മാറുന്നതിന് മുൻപ് ആളുകൾ തങ്ങളുടെ പ്രയോറിറ്റി വ്യക്തമായി മനസ്സിലാക്കണമെന്നും യുവാവ് പറയുന്നു. 'വളരെ ശ്രദ്ധയോടെ മാത്രം തീരുമാനങ്ങൾ എടുക്കുക. ഇത്തരത്തിൽ ജീവിച്ച് മുഴുവൻ സമ്പാദ്യവും കളയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അതോ കുറഞ്ഞ പക്ഷം കുറച്ച് പണം ബാക്കി വെച്ച് നാട്ടിൽ നല്ല രീതിയിൽ ജീവിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടോ?' എന്നും യുവാവ് ചോദിക്കുന്നു. 'മെട്രോ ജീവിതം vs നാട്ടിലെ ജീവിതം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ന​ഗരങ്ങളിലെ യാഥാർത്ഥ്യം എന്ന് പറഞ്ഞുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

മിസ് ചെയ്യുന്നത് ഇന്ത്യയെ അല്ല, ആ മുറിയേയും ആറുപേരെയും; കാനഡയിൽ നിന്നും ഇന്ത്യക്കാരി
കോടികൾ വിലയുള്ള ഫ്ലാറ്റ്, പക്ഷേ, പുറത്തിറങ്ങണമെങ്കിൽ ചെളിക്കുളം നീന്തണം; വീഡിയോ