​ഗുഡ്സ് ട്രെയിൻ നീങ്ങിത്തുടങ്ങി, അടിയിൽ യുവാവ്, ശ്വാസമടക്കിപ്പിടിച്ച് കാഴ്ച്ചക്കാർ, ഞെട്ടിക്കുന്ന വീഡിയോ

Published : Nov 17, 2025, 08:46 AM IST
 video

Synopsis

വീഡിയോയിൽ ട്രെയിനിന്റെ അടിയിൽ കിടക്കുന്ന യുവാവിനെ കാണാം. ഇവിടെ നിൽക്കുന്നവർ ഇയാളോട് അനങ്ങാതെ കിടക്കാനും മറ്റും പറയുന്നുണ്ട്. എന്തായാലും, ഇയാളുടെ ജീവന് അപകടം സംഭവിച്ചിട്ടില്ല.

തെലങ്കാനയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ​ഗുഡ്‍സ് ട്രെയിനിന്റെ അടിയിൽ കിടക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തലനാരിഴയ്ക്കാണ് ഇയാൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. നേരിൽ കണ്ടവരേയും വീഡിയോയിൽ കണ്ടവരേയുമെല്ലാം ഈ സംഭവം ഭയപ്പെടുത്തി എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ എക്സിൽ‌ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് നവീന എന്ന യൂസറാണ്.

മഹാബുബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോമിന്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ചയാൾ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യുവാവ് ​നിർത്തിയിട്ട ​ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുകയും അതിനിടയിൽ ട്രെയിൻ നീങ്ങിത്തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. വീഡിയോയിൽ ട്രെയിനിന്റെ അടിയിൽ കിടക്കുന്ന യുവാവിനെ കാണാം. ഇവിടെ നിൽക്കുന്നവർ ഇയാളോട് അനങ്ങാതെ കിടക്കാനും മറ്റും പറയുന്നുണ്ട്. എന്തായാലും, ഇയാളുടെ ജീവന് അപകടം സംഭവിച്ചിട്ടില്ല.

 

 

നേരത്തെയും ഇതുപോലെയുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും വേണ്ടി ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്ത യുവാവിനെതിരെ നടപടികളുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവോയിലെ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഈ സംഭവത്തിലും അപകടം പറ്റാതെ യുവാവ് രക്ഷപ്പെട്ടു. എന്നാൽ, ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശനം ഉയരുകയായിരുന്നു. ഒടുവിൽ, യുവാവിനെതിരെ നടപടിയെടുത്തു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ