'ഈ വീഡിയോ കാണാനായത് ഭാഗ്യം, ജീവിതം എത്ര മനോഹരമാണ്'; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 5.8 മില്ല്യണ്‍ പേര്‍

Published : May 06, 2024, 07:48 AM ISTUpdated : May 06, 2024, 12:00 PM IST
'ഈ വീഡിയോ കാണാനായത് ഭാഗ്യം, ജീവിതം എത്ര മനോഹരമാണ്'; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 5.8 മില്ല്യണ്‍ പേര്‍

Synopsis

അയാൾ കഴുതക്കുട്ടിയെ കയ്യിൽവച്ച് കുഞ്ഞുങ്ങൾ താലോലിക്കുന്നത് പോലെ താലോലിക്കുന്നത് വീഡിയോയിൽ കാണാം. അത് അയാളുടെ കയ്യിൽ ഒതുങ്ങിയിരിക്കുകയാണ്.

ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ തന്നെ ആളുകൾ പട്ടികളെയും പൂച്ചകളെയും ഒക്കെ പോലെയുള്ള മൃഗങ്ങളെ താലോലിക്കുന്ന വീഡിയോയും നമ്മൾ കണ്ടിട്ടുണ്ടാവും. എല്ലാവർക്കും ഇഷ്ടമുള്ള വളർത്തുമൃഗങ്ങളാണ് അവ. എന്നാൽ, ആരെങ്കിലും കഴുതക്കുഞ്ഞുങ്ങളെ താലോലിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ?

അങ്ങനെ ഒരു മനോഹര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. Nature is Amazing പങ്കിട്ടിരിക്കുന്ന ആ അതിമനോഹരമായ വീഡിയോ 5.8 മില്ല്യൺ ആളുകൾ കണ്ടുകഴിഞ്ഞു. ഇന്നലെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആര് കണ്ടാലും മനസ് നിറഞ്ഞുപോകുന്ന തരത്തിലുള്ളതാണ് വീഡിയോ. വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു കഴുതക്കുട്ടിയെ താലോലിക്കുന്നതാണ്. കറുത്ത നിറമുള്ള വളരെ അധികം വാത്സല്യം തോന്നിപ്പിക്കുന്ന മുഖമുള്ള ഒരു കഴുതക്കുട്ടിയാണ് ആളുടെ കയ്യിലുള്ളത്.

അയാൾ കഴുതക്കുട്ടിയെ കയ്യിൽവച്ച് കുഞ്ഞുങ്ങൾ താലോലിക്കുന്നത് പോലെ താലോലിക്കുന്നത് വീഡിയോയിൽ കാണാം. അത് അയാളുടെ കയ്യിൽ ഒതുങ്ങിയിരിക്കുകയാണ്. അയാൾ അതിന്റെ നെറ്റിയിൽ തന്റെ തല മുട്ടിച്ചു പിടിച്ചിട്ടുണ്ട്. കഴുതക്കുട്ടിക്ക് ആ വാത്സല്യപ്രകടനം നന്നായി ഇഷ്ടപ്പെട്ടു എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.

വളരെ പെട്ടെന്നാണ് ആളുകൾ വീഡിയോ ശ്രദ്ധിച്ചത്. ഒരാൾ പറഞ്ഞിരിക്കുന്നത്, 'ഇതുപോലെ മനോഹരമായ വീഡിയോകൾ തന്റെ ദിവസങ്ങളും മനോഹരമാക്കുന്നു, തനിക്ക് പുഞ്ചിരിക്കുന്നത് നിർത്താനാവുന്നില്ല' എന്നാണ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'കഴുതകൾ വളരെ മനോഹരങ്ങളായ മൃഗങ്ങളാണ്, ഈ വീഡിയോ അത് തെളിയിക്കുന്നു' എന്നാണ്.

'ഈ വീഡിയോ കാണാനായതിൽ ഭാഗ്യം, ജീവിതം എത്ര മനോഹരമാണ് എന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ വീഡിയോ' എന്നാണ് മറ്റൊരാൾ ഇതിന് കമന്റ് നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം
സമയം രാത്രി, ട്രെയിൻ നിർത്തിയത് രണ്ടേരണ്ട് മിനിറ്റ്, മകൾക്കുള്ള ഭക്ഷണപ്പൊതിയുമായി അച്ഛൻ; മനസ് നിറയ്ക്കും വീഡിയോ