നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ

Published : May 02, 2024, 04:12 PM ISTUpdated : May 02, 2024, 07:17 PM IST
നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ

Synopsis

ആർത്തവത്തെ കുറിച്ച് അറിയാമോ എന്നും ചേട്ടൻ അനിയനോട് ചോദിക്കുന്നു. ഇല്ലെന്നാണ് അനിയന്റെ മറുപടി. പിന്നാലെ ചേട്ടൻ അവന് വിശദമായി ആർത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു.

ആർത്തവം എന്ന വാക്ക് കുറച്ചെങ്കിലും ആളുകൾ പരസ്യമായി പറയാൻ തുടങ്ങിയത് ഇപ്പോഴായിരിക്കും. എങ്കിൽ പോലും ഇന്നും പല സ്ഥലങ്ങളിലും പല വീടുകളിലും ആ വാക്ക് നിഷിദ്ധമാണ്. അതേ കുറിച്ച് ചർച്ച ചെയ്യാനോ, കാര്യങ്ങളെ വേണ്ടവിധം മനസിലാക്കാനോ ഒന്നും ആരും അധികം ശ്രമിക്കാറില്ല. എന്തായാലും, തന്റെ അനിയനോട് ആർത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന ഒരു മൂത്ത സഹോദരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ വൈറലാവുന്നത്. 

വീഡ‍ിയോയിൽ കാണുന്നത് ഒരു യുവാവ് കാർ‌ ഡ്രൈവ് ചെയ്തുകൊണ്ട് പന്ത്രണ്ടാം പിറന്നാളുകാരനായ തന്റെ സഹോദരനെ കൂട്ടാൻ പോകുന്നതാണ്. പിന്നീട്, അനിയൻ കാറിൽ കയറുന്നതും വീഡിയോയിൽ കാണാം. അനിയൻ കാറിൽ കയറിയ ഉടനെ തന്നെ ചേട്ടൻ അവനോട് പിറന്നാൾ ആശംസകൾ പറയുന്നുണ്ട്. പിന്നീട്, ചേട്ടൻ അവനോട് ചോദിക്കുന്നത് അവന് ​ഗേൾ ഫ്രണ്ട് ഉണ്ടോ എന്നാണ്. ഉണ്ടെന്നാണ് അനിയന്റെ മറുപടി. 

പിന്നാലെ ആർത്തവത്തെ കുറിച്ച് അറിയാമോ എന്നും ചേട്ടൻ അനിയനോട് ചോദിക്കുന്നു. ഇല്ലെന്നാണ് അനിയന്റെ മറുപടി. പിന്നാലെ ചേട്ടൻ അവന് വിശദമായി ആർത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു. അനിയൻ ചേട്ടനോട് എല്ലാ മാസവും ഇങ്ങനെ ആർത്തവം ഉണ്ടാകുമോ എന്നും അത് വേദനാജനകമായിരിക്കില്ലേ എന്നും ചോദിക്കുന്നുണ്ട്. അതേ എന്നാണ് ചേട്ടന്റെ മറുപടി. 

എല്ലാ മാസവും ആർത്തവം ഉണ്ടാകുമെന്നും വേദനിക്കുമെന്നും ചേട്ടൻ പറഞ്ഞുകൊടുക്കുന്നു. പിന്നീട്, എങ്ങനെ സാനിറ്ററി പാഡ് വാങ്ങാം എന്നാണ് ചേട്ടൻ അനിയന് പറഞ്ഞുകൊടുക്കുന്നത്. അനിയൻ സാനിറ്ററി പാഡ് വാങ്ങിക്കുന്നതും കാണാം. തന്റെ ചുറ്റുമുള്ള സ്ത്രീകളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുമെന്നും അനിയൻ പറയുന്നുണ്ട്. 

anishbhagatt ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ഇതോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. നിരവധിപ്പേരാണ് ചേട്ടനെയും അനിയനെയും അഭിനന്ദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും