Viral video: 19 -ാം നിലയിൽ നിന്നും താഴേക്ക്, വീണത് കാറിന്റെ മുകളിൽ, പിന്നെ നടന്നത് അത്ഭുതം

Published : Apr 13, 2023, 08:12 AM IST
Viral video: 19 -ാം നിലയിൽ നിന്നും താഴേക്ക്, വീണത് കാറിന്റെ മുകളിൽ, പിന്നെ നടന്നത് അത്ഭുതം

Synopsis

ആർതർ എന്നാണ് ഇയാളുടെ പേര്. ആർതർ വീണതോടെ കാർ നല്ല രീതിക്ക് തന്നെ തകർന്നു. പക്ഷേ, അത്ഭുതകരം എന്ന് പറയട്ടെ വലിയ പരിക്കുകളൊന്നും കൂടാതെ ആർതർ രക്ഷപ്പെട്ടു.

ദിവസവും അനേകം തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡ‍ിയയിൽ വൈറലാവുന്നത്. അതിൽ പലതും നമുക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നവയാണ്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. 

ഒരു കെട്ടിടത്തിന്റെ 19 -ാമത്തെ നിലയിൽ നിന്നും താഴേക്ക് വീണാൽ എന്താവും അവസ്ഥ? ജീവൻ തിരിച്ചു കിട്ടുന്നതിനെ കുറിച്ച് ആലോചിക്കാൻ വയ്യ അല്ലേ? അതുപോലെ തന്നെ കയ്യും കാലും എന്തായാലും ഒടിയുകയും ചെയ്യും. എന്നാൽ, ഇവിടെ 19 -ാമത്തെ നിലയിൽ നിന്നും താഴെ വീണ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

റഷ്യയിലാണ് സംഭവം നടന്നത്. മദ്യപിച്ച് ഒരു ബഹുനില കെട്ടിടത്തിന്റെ 19 -ാമത്തെ നിലയിൽ നിൽക്കുകയായിരുന്നു ഇയാൾ. കാമുകിയുമായി ബ്രേക്കപ്പിനെ തുടർന്ന് നല്ല വിഷമത്തിലാണ് ആൾ മദ്യപിച്ചത് എന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും മദ്യപിച്ച് ബാൽക്കണിയിലെത്തിയ ആൾ അധികം വൈകാതെ താഴേക്ക് വീണു. എന്നാൽ, ഭാ​​ഗ്യം എന്ന് പറയട്ടെ വീണത് താഴെ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്കാണ്. 

ആർതർ എന്നാണ് ഇയാളുടെ പേര്. ആർതർ വീണതോടെ കാർ നല്ല രീതിക്ക് തന്നെ തകർന്നു. പക്ഷേ, അത്ഭുതകരം എന്ന് പറയട്ടെ വലിയ പരിക്കുകളൊന്നും കൂടാതെ ആർതർ രക്ഷപ്പെട്ടു. ഇയാൾ കെട്ടിടത്തിന്റെ മുകളിൽ നിൽക്കവെ തന്നെ ആളുകൾ കൂടുകയും അധികാരികളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വീഴുമ്പോഴേക്കും താഴെ പൊലീസ് എത്തിയിരിക്കുന്നതും കാണാം. ഏതായാലും കാർ ഇയാളുടെ ഭാരം താങ്ങാതെ തകർന്നു എങ്കിലും ഇയാൾ രക്ഷപ്പെട്ടു. 

റെഡ്ഡിറ്റിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടതും ഷെയർ ചെയ്തതും. വിശ്വസിക്കാൻ തന്നെ പ്രയാസം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്