ഭയം നിറച്ച് വീഡിയോ, മൂർഖൻപാമ്പുകളെ കുളിപ്പിക്കുന്ന യുവാവ്! 

Published : Aug 12, 2023, 01:30 PM IST
ഭയം നിറച്ച് വീഡിയോ, മൂർഖൻപാമ്പുകളെ കുളിപ്പിക്കുന്ന യുവാവ്! 

Synopsis

സെക്കൻഡുകൾ മാത്രമാണ് വീഡിയോ ദൈർഘ്യമെങ്കിലും പോസ്റ്റ് ചെയ്ത ഏതാനും ദിവസം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകൾ കൗതുകത്തോടൊപ്പം തന്നെ പരിഭ്രാന്തിയും ഭയവും ഒക്കെ കാഴ്ചക്കാരിൽ നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോയിൽ ഒരു മനുഷ്യൻ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പുകളെ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. 

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അസാധാരണമായ ഇടപെടലുകളുടെ  നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂർവ്വമായിരിക്കും. പത്തി വിടർത്തി നിൽക്കുന്ന രണ്ട് മൂർഖൻ പാമ്പുകൾക്ക് ഒരു മനുഷ്യൻ യാതൊരു ഭയവും കൂടാതെ കുളിക്കാനായി കപ്പിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ ആണിത്. അയാളുടെ പ്രവൃത്തിയിൽ പാമ്പുകൾ യാതൊരു എതിർപ്പും പ്രകടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

മൃഗ സംരക്ഷകനും സാമൂഹിക പ്രവർത്തകനുമായ സിന്റു എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ ഓൺലൈനിൽ പങ്കുവെച്ചത്. മൂർഖൻ കെയർടേക്കർ എന്ന് വിളിക്കപ്പെടുന്ന ഇയാൾ പലതരത്തിലുള്ള പരിശീലനങ്ങൾക്ക് പാമ്പുകളെ വിധേയമാക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് പാമ്പുകളെ ഒരു ദിനചര്യ പോലെ കുളിപ്പിക്കുന്നത്. പാമ്പുകളും അവയുടെ ജീവിതത്തിലെ ഒരു പതിവ് സംഭവത്തോട് പ്രതികരിക്കുന്ന രീതിയിലാണ് ശരീരത്തിൽ വെള്ളം വീഴുമ്പോൾ പെരുമാറുന്നത്.

സെക്കൻഡുകൾ മാത്രമാണ് വീഡിയോ ദൈർഘ്യമെങ്കിലും പോസ്റ്റ് ചെയ്ത ഏതാനും ദിവസം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു പാമ്പുകളെ മാത്രമാണ് ഇദ്ദേഹം കുളിപ്പിക്കുന്നതെങ്കിലും സമീപത്തായി വലിയ പ്ലാസ്റ്റിക് ബോട്ടിലുകളിൽ വേറെയും പാമ്പുകളെ അടച്ചു വച്ചിരിക്കുന്നത് കാണാം. പാമ്പുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലിന്റെ പലതരത്തിലുള്ള വീഡിയോകളും ഇതിനു മുൻപ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായിരിക്കാം ഒരാൾ പാമ്പുകളെ കുളിപ്പിക്കുന്നത്. ഏതായാലും എന്ത് പരീക്ഷണം നടത്തുമ്പോഴും പാമ്പുകൾ അക്രമകാരികളാണ് എന്നത് മറക്കാതിരിക്കുന്നത് നല്ലതാണ്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു