35 വർഷത്തിന് ശേഷം അമ്മയുടെ ശബ്ദം കേട്ട് മകൻ, വൈറലായി വൈകാരികമായ വീഡിയോ

Published : Nov 08, 2022, 01:10 PM IST
35 വർഷത്തിന് ശേഷം അമ്മയുടെ ശബ്ദം കേട്ട് മകൻ, വൈറലായി വൈകാരികമായ വീഡിയോ

Synopsis

നിരവധി ആളുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അമ്മയുടെ ശബ്ദം കേട്ട് കണ്ണുകൾ നിറഞ്ഞ മകന്റെ വീഡിയോ പലരെയും സ്പർശിച്ചു.

തികച്ചും വൈകാരികമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലതെല്ലാം നമ്മുടെ കണ്ണ് നനയിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലാവുന്നത്. അതിൽ, 35 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു യുവാവ് തന്റെ അമ്മയുടെ ശബ്ദം കേൾക്കുകയാണ്. 

ഇത്രയും വർഷങ്ങൾക്ക് ശേഷം അമ്മയുടെ ശബ്ദം കേൾക്കാൻ സാധിച്ചതിനെ തുടർന്ന് യുവാവ് കരയുന്നത് വീഡിയോയിൽ കാണാം. ​ഗുഡ് ന്യൂസ് മൂവ്‍മെന്റിന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എഡ്വാർഡോ, എഡ്വാർഡോ, എഡ്വാർഡോ; ഈ നിമിഷത്തിലാണ് 35 വർഷത്തിന് ശേഷം എഡ്വാർഡോ ആദ്യമായി തന്റെ അമ്മയുടെ ശബ്ദം കേൾക്കുന്നത്. രണ്ട് വയസ് മാത്രമുള്ളപ്പോൾ അവന് മെനിഞ്ചൈറ്റിസ് ബാധിക്കുകയും രണ്ട് ചെവികളുടേയും കേൾവിശക്തി നഷ്ടപ്പെടുകയായിരുന്നു' എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 

വീഡിയോയിൽ യുവാവിനടുത്ത് അവന്റെ അമ്മ ഇരിക്കുന്നത് കാണാം. അവർ ആവർത്തിച്ച് യുവാവിന്റെ പേര് വിളിക്കുകയാണ്. അപ്പോൾ യുവാവ് തനിക്ക് അമ്മയുടെ ശബ്ദം കേൾക്കാമെന്ന് ആം​ഗ്യത്തിലൂടെ കാണിക്കുന്നു. പിന്നാലെ, രണ്ടുപേരുടെയും കണ്ണുകൾ ഈറനണിയുകയാണ്. മറ്റ് കുടുംബാം​ഗങ്ങളും രം​ഗം കണ്ട് വികാരാധീനരായി. 

നിരവധി ആളുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അമ്മയുടെ ശബ്ദം കേട്ട് കണ്ണുകൾ നിറഞ്ഞ മകന്റെ വീഡിയോ പലരെയും സ്പർശിച്ചു. 'എത്രയധികം വൈകാരികമായിരിക്കും ഇത് എന്നോർത്ത് നോക്കൂ' എന്നാണ് ഒരു സ്ത്രീ കമന്റ് നൽകിയിരിക്കുന്നത്. 'എത്ര ഹൃദയ സ്പർശിയായ മുഹൂർത്തം, അത് പങ്ക് വച്ചതിന് നന്ദി' എന്നാണ് മറ്റൊരു സ്ത്രീ കുറിച്ചിരിക്കുന്നത്. ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി