ട്രെയിനിൽ തൊട്ടിൽ കെട്ടി സുഖമായുറങ്ങുന്ന മനുഷ്യൻ, ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള വീഡിയോ വൈറൽ

Published : Nov 02, 2023, 04:47 PM IST
ട്രെയിനിൽ തൊട്ടിൽ കെട്ടി സുഖമായുറങ്ങുന്ന മനുഷ്യൻ, ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള വീഡിയോ വൈറൽ

Synopsis

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഇയാൾ കംപാർട്‍മെന്റിൽ കെട്ടിയിരിക്കുന്ന താൽക്കാലികമായ തുണിത്തൊട്ടിലിൽ ശാന്തമായി കിടക്കുന്നതാണ്.

ദില്ലി അടക്കം പല മെട്രോകളിൽ നിന്നുമുള്ള രസകരമായതും അല്ലാത്തതുമായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതുപോലെ ന്യൂയോർക്ക് സിറ്റി സബ്‍വേയിൽ നിന്നും പകർത്തിയ ഒരു വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സബ്‍വേ കംപാർട്മെന്റിൽ തുണിവച്ച് ഒരു താൽക്കാലിക തൊട്ടിൽ കെട്ടി അതിൽ കിടക്കുന്ന ആളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

ട്രെയിനിൽ തിരക്കുള്ളതു കൊണ്ടായിരിക്കാം അയാൾ അങ്ങനെ ചെയ്തത് എന്ന് കരുതാനും സാധിക്കില്ല. കാരണം ട്രെയിനിൽ വലിയ തിരക്കൊന്നും തന്നെ കാണാനില്ല. ട്രെയിനിലുള്ള മറ്റ് യാത്രക്കാരിൽ പലർക്കും ഇത് കണ്ട് ചിരിയടക്കാൻ സാധിച്ചില്ല. അതേ സമയം മറ്റ് ചിലർ ഇയാളുടെ ചിത്രവും വീഡിയോയും പകർത്തുന്ന തിരക്കിലായിരുന്നു. വേറെ ചിലർ അയാളുടെ ബുദ്ധിയെ അഭിനന്ദിക്കാനും മറന്നില്ല. 

New York Only -യാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത്. അതോടെയാണ് ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്. പിന്നാലെ പല സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇയാളുടെ ചിത്രവും വീഡിയോയും ഷെയർ ചെയ്യപ്പെട്ടു. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഇയാൾ കംപാർട്‍മെന്റിൽ കെട്ടിയിരിക്കുന്ന താൽക്കാലികമായ തുണിത്തൊട്ടിലിൽ ശാന്തമായി കിടക്കുന്നതാണ്. അയാൾ വളരെ ശാന്തതയോടെയും സമാധാനത്തോടെയുമാണ് അതിൽ കിടക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ വ്യക്തമാണ്. 

ഏതായാലും സോഷ്യൽ മീഡിയയിൽ വളരെ അധികം പേരാണ് ഈ വീഡിയോയ്ക്ക് വിവിധ കമന്റുകളുമായി എത്തിയത്. ഒരാൾ എഴുതിയത്, അയാളുടെ ബുദ്ധി എന്ത് തന്നെയായാലും കൊള്ളാം എന്നാണ്. ഇത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല, വിശ്വസിക്കണമെങ്കിൽ ഇത് നേരിൽ കാണണം എന്ന് എഴുതിയ ആളും ഉണ്ട്. 

വായിക്കാം: പൂച്ചയെ കാണാതായി, കണ്ടെത്താൻ 80,000 രൂപ നൽകി പെറ്റ് ഡിറ്റക്ടീവിനെ ഏർപ്പാടാക്കി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ